ETV Bharat / state

പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ; കൊല്ലത്ത് ഉടമയുടെ പരാതിയില്‍ പ്രതി പിടിയില്‍

author img

By

Published : Mar 26, 2023, 4:28 PM IST

കൊല്ലം ചിതറയില്‍ പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ പ്രതിയെ പൊലീസ് പിടികൂടി

sexually assaulting cow in Kollam  Accused arrested for sexually assaulting cow  Kollam  Man sexually assaulted cow in Kollam  Police arrested the accused  പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി  ഉടമയുടെ പരാതിയില്‍ പ്രതി പിടിയില്‍  ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍  പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കി  ചിതറ പൊലീസ്  ക്ഷീര കര്‍ഷകന്‍  സലാഹുദ്ദീന്‍  സുമേഷ്
പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉടമയുടെ പരാതിയില്‍ പ്രതി പിടിയില്‍

കൊല്ലം : ചിതറയില്‍ പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയയാള്‍ പിടിയില്‍. ഇരപ്പില്‍ സ്വദേശി സുമേഷിനെയാണ് ചിതറ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ക്ഷീര കര്‍ഷകനായ സലാഹുദ്ദീന്‍റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്.

റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ അഴിച്ചുമാറ്റി കെട്ടാന്‍ എത്തിയപ്പോഴാണ് സുമേഷ് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് സലാഹുദ്ദീന്‍ കണ്ടത്. തുടര്‍ന്ന് സലാഹുദ്ദീന്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട സുമേഷ് വീടിനുള്ളില്‍ കയറി. മാസങ്ങള്‍ക്ക് മുന്‍പ് സലാഹുദ്ദീന്‍റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ച് കൊന്നതാണെന്ന് സുമേഷ് പിന്നീട് വെളിപ്പെടുത്തിയിരുന്നുവെന്നും മദ്യലഹരിയില്‍ പറഞ്ഞതാണെന്ന് കരുതി അന്ന് പരാതിയുമായി പോയില്ലെന്നും സലാഹുദ്ദീന്‍ പറയുന്നു.

പ്രതിക്കെതിരെ മുമ്പും പരാതികള്‍ : ലൈംഗിക അതിക്രമം ഇന്ന് നേരില്‍ കണ്ടതോടെ സലാഹുദ്ദീന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ ചെന്ന് അതിക്രമം കാണിക്കാറുണ്ടെന്നും പരാതികളുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സുമേഷ് അശ്ലീല ചേഷ്‌ടകള്‍ കാണിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് എത്തുമ്പോള്‍ മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Also Read:'പശു അമ്മയാണ്, കൊല്ലാതിരുന്നാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും'; വിചിത്ര നിരീക്ഷണവുമായി ഗുജറാത്ത് കോടതി

അടുത്തിടെ പാലക്കാട് മണ്ണാർക്കാടും പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. പശുവിന്‍റെ കൈകാലുകൾ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന പരാതിയില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്. പശുവിനെ കാണാതായതിനെ തുടര്‍ന്ന് ഉടമ മണ്ണാർക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാര്‍ അന്വേഷിച്ചപ്പോഴാണ് കൈകാലുകൾ കെട്ടിയ നിലയിൽ പശു ചത്തുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് മൃഗഡോക്ടറെത്തി പോസ്റ്റ്‌മോർട്ടവും നടത്തി. അതേസമയം മുമ്പും സമീപത്തെ വീടുകളിൽ വളർത്തുന്ന പശുക്കൾ പീഡനത്തിനിരകളായതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭോപ്പാലിലെ ഡയറി ഫാമിൽ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ 55 കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഭോപ്പാലിലെ സുന്ദർ നഗർ ഡയറി ഫാമിൽ പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ സാബിർ അലി എന്നയാളാണ് അറസ്റ്റിലായത്. രാം യാദവിന്‍റെ ഉടമസ്ഥതയിലുള്ള ഡയറി ഫാമിൽ കയറിയ പ്രതിയെ ഇയാള്‍ പിടിക്കൂടിയെങ്കിലും താൻ അറിയാതെ പ്രവേശിച്ചതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ചതിനെ തുടർന്ന് പ്രതിയെ വിട്ടയയ്ക്കു‌കയായിരുന്നു. ഇയാള്‍ പറഞ്ഞത് ശരിയായിരിക്കുമെന്ന ധാരണയിലായിരുന്നു നടപടി.

Also Read: 45 അടിയുള്ള കൊക്കർണിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

എന്നാല്‍ പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാള്‍ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 377 പ്രകാരമായിരുന്നു നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.