കൊല്ലം: പത്തനാപുരത്ത് ആറംഗ സംഘം മ്ലാവിനെ കൊന്നു തിന്നു. സംഘത്തിലെ ഒരു സ്‌ത്രീയെ വനംവകുപ്പ് പിടികൂടി. അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പുന്നലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വനംവകുപ്പിന് കിട്ടിയ രഹസ്യവിരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുന്നല സ്വദേശിനി ആനന്ദവല്ലിയാണ് പിടിയിലായത്. ഇവരുടെ വീട്ടിനുള്ളിൽ നിന്നും ഇറച്ചിയും വനംവകുപ്പ് കണ്ടെടുത്തു.
കുരുക്ക് വച്ച് വീഴ്ത്തിയ മ്ലാവിനെ ആനന്ദവല്ലിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ എത്തിച്ചു. ഇവിടെ വച്ചാണ് കൊന്നത്. ഇറച്ചി ആറംഗ സംഘം പങ്കിട്ടെടുത്തു. ആനന്ദവല്ലി ഇതില്‍ ഒരുഭാഗം കറിവയ്ക്കുകയും മറ്റുള്ളവര്‍ ഭക്ഷിക്കുകയും ചെയ്‌തു. റബര്‍തോട്ടത്തില്‍ നിന്ന് മ്ലാവിന്‍റെ അവശിഷ്‌ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊവിഡ് മറയാക്കി പത്തനാപുരത്ത് വന്‍തോതില്‍ മൃഗവേട്ട നടക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉണ്ടായിരുന്നു.