കൊല്ലം: കരിമണൽ ഖനന വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനശ്ചിതകാല നിരാഹാര സമരത്തിന്‍റെ ഭാഗമായി തിരുവോണ നാളിൽ ആലപ്പാട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ നിരാഹാരം അനുഷ്ഠിക്കുന്നു. സമരം 314 ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാത്ത സർക്കാർ നടപടിയില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. സീ വാഷിങ് വീണ്ടും തുടങ്ങുമെന്നുളള മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലും പ്രതിഷേധം ശക്തമാണ്.
ഖനന വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി പഠന റിപ്പോർട്ട് നൽകി എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാൽ അവർ സമര സമിതിയുമായോ നാട്ടുകാരുമായോ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും അത്തരം ഒരു റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും സമര സമിതി അറിയിച്ചു. കമ്പനിക്ക് അനുകൂലമായ കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് അവര്‍ക്കനുകൂലമായ കാര്യങ്ങള്‍ മാത്രം നടപ്പിലാക്കുന്നത് ആലപ്പാട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമരസമിതി ആരോപിച്ചു.