ETV Bharat / state

സമസ്ത നായർ സമാജം ജനറൽ സെക്രട്ടറിക്കെതിരെ വധഭീഷണിയെന്ന് പരാതി - kollam news

ചെന്നിത്തല വീണ്ടും അഭ്യന്തര മന്ത്രിയാവുമെന്നും തങ്ങൾ തന്നെയാണ് ഭരണം കൈയ്യാളുന്നതെന്നും പറഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകന്‍ ഭീഷണിപ്പെടുത്തിയതായി പെരുമുറ്റം രാധാകൃഷ്ണന്‍

നായർ സമാജം ജനറൽ സെക്രട്ടറിക്കെതിരെ വധഭീഷണിയെന്ന് പരാതി
author img

By

Published : Oct 22, 2019, 2:44 PM IST

Updated : Oct 22, 2019, 4:13 PM IST

കൊല്ലം: എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെ കൊല്ലം ചവറ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ സന്തോഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇത് സംബന്ധിച്ച് സമസ്ത നായർ സമാജം ഡിജിപിക്ക് പരാതി നൽകി. കോന്നിയിലെ എസ്.എൻ.എസ് യോഗത്തിനിടെ രമേശ് ചെന്നിത്തല, മുരളീധരൻ എന്നിവരെക്കുറിച്ച് പെരുമുറ്റം രാധാകൃഷ്ണൻ പരാമർശിച്ചത് ചോദ്യം ചെയ്താണ് ചവറയിലെ കോൺഗ്രസ് പ്രവർത്തകനായ സന്തോഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പെരുമുറ്റം രാധാകൃഷ്ണൻ ആരോപിക്കുന്നു.

നായർ സമാജം ജനറൽ സെക്രട്ടറിക്കെതിരെ വധഭീഷണിയെന്ന് പരാതി

ചെന്നിത്തല വീണ്ടും അഭ്യന്തര മന്ത്രിയാവുമെന്നും തങ്ങൾ തന്നെയാണ് ഭരണം കയ്യാളുന്നതെന്നും സന്തോഷ് ഭീഷണിപ്പെടുത്തിയതായി പെരുമുറ്റത്തിന്‍റെ പരാതിയിൽ പറയുന്നു. എന്നാൽ താൻ വധഭീഷണി മുഴക്കിയിട്ടില്ലെന്നും പറയേണ്ടത് പറഞ്ഞുവെന്നുമാണ് സന്തോഷ് പറയുന്നത്. തന്‍റെ ഫോൺ ശബ്ദരേഖ പരിശോധിക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.

അതേ സമയം എസ്.എൻ.എസ് ജനറൽസെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടി സ്വീകരിക്കണമെന്ന് സമസ്ത നായർ സമാജം ഡയറക്ടർ ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Intro:സമസ്‌ത നായർ സമാജം സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെതിരെ വധഭീഷണി എന്ന് പരാതിBody:എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ഥ നായർ സമാജം ജനറൽ സെക്കട്ടറി പെരുമുറ്റം രാധാകൃഷ്ണനെ കോൺഗ്രസ് പ്രവർത്തകൻ വധ ഭീഷണി മുഴക്കിയതായി പോലീസീനു പരാതി നൽകി.കൊല്ലം ചവറ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ സന്തോഷാണ് ഫോണിൽ ഭീഷണിപ്പെടുത്തിയതെന്ന് എസ്.എൻ.എസ് ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ പറഞ്ഞു. രമേഷ് ചെന്നിത്തല മുരളീധരൻ എന്നിവരെ കോന്നിയിലെ എസ്.എൻ.എസ് യോഗത്തിൽ പെരുമുറ്റംരാധാകൃഷ്ണൻ പരാമർശച്ചതിനെ ചോദ്യം ചെയ്താണ് ചവറയിലെ കോൺഗ്രസ് പ്രവർത്തകനായ സന്തോഷ് കെ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പെരുമുറ്റം രാധാകൃഷ്ണൻ പറഞ്ഞു.തനിക്കെതിരെ സന്തോഷ് വധഭീഷണി മുഴക്കിയെന്നു ചൂണ്ടികാട്ടി ഡിജിപിക്ക് പരാതി നൽകി. ചെന്നിത്തല വീണ്ടും അഭ്യന്തര മന്ത്രിയാവുമെന്നും തങൾതന്നെയാണ് ഭരണം കയ്യാളുന്നതെന്നും സന്തോഷ് ഭീഷണിപ്പെടുത്തിയതായി പെരുമുറ്റത്തിന്റെ പരാതിയിൽ ആരോപിക്കുന്നു.എന്നാൽ താൻ വധഭീഷണി മുഴക്കിയിട്ടില്ലെന്നും,പറയേണ്ടതു പറഞ്ഞുവെന്നും സന്തോഷ് പറഞ്ഞു.ഫോൺ ശബ്ദരേഖ പരിശോധിക്കണമെന്നും സന്തോഷ് പറഞ്ഞു.അതേ സമയം എസ്.എൻ.എസ് ജനറൽസെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് ഗുണ്ടയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സമസ്ഥനായർ സമാജം ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു.Conclusion:ഇ. ടി വി ഭാരത് കൊല്ലം
Last Updated : Oct 22, 2019, 4:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.