കൊല്ലം : കൊല്ലം കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് പരിപാലിച്ചുവന്ന 60 കാരി അറസ്റ്റില്‍. മേലില കണിയാൻകുഴി സ്വദേശി തുളസിയാണ് എക്സൈസിന്റെ പിടിയിലായത്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടര്‍ പി.എ സഹദുള്ളക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
61 ശിഖരങ്ങൾ ഉൾപ്പടെ 10 അടിയിലധികം ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. കഞ്ചാവ് വാങ്ങി ഉപയോഗിക്കാൻ കൂടുതൽ പണം വേണ്ടതിനാലാണ് ചെടി നട്ടുവളർത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.