ETV Bharat / state

ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിങ്ങ് നിരോധനം ; സര്‍ക്കാര്‍ സഹായം അനിവാര്യമെന്ന് മത്സ്യത്തൊഴിലാളികള്‍

അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടുപോകണമെന്നാണ് നിർദേശം

ട്രോളിങ്ങ് നിരോധനം  ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിങ്ങ് നിരോധനം  52 ദിവസത്തേക്ക് ട്രോളിങ്ങ് നിരോധനം  മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ  ദുരിതത്തിലായി മത്സ്യബന്ധന മേഖല  52 day trawling ban to begin in coast of kerala on today midnight  trawling ban to begin in coast of kerala on today midnight  52 day trawling ban
അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിങ്ങ് നിരോധനം; ദുരിതത്തിലായി മത്സ്യബന്ധന മേഖല
author img

By

Published : Jun 9, 2022, 10:42 AM IST

കൊല്ലം : സംസ്ഥാനത്ത് ഇന്ന്(09.06.2022) അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം. ട്രോളിങ്ങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. വർധിച്ച് വരുന്ന ഇന്ധന വിലവർധനവിൽ ബുദ്ധിമുട്ടുന്ന മത്സ്യ തൊഴിലാളികൾക്ക് നിരോധന കാലത്ത്, സർക്കാർ സഹായമാണ് ഏക പ്രതീക്ഷ.

ഇന്ധന വില വർധനവിൽ ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. ട്രോളിങ്ങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കും. നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ്ങ് ബോട്ടുകൾ ഇന്ന് അർധരാത്രി മുതൽ കടലിൽ പോകില്ല.

അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിങ്ങ് നിരോധനം; ദുരിതത്തിലായി മത്സ്യബന്ധന മേഖല

അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്‌ദാനം.

മുൻ വർഷങ്ങളിലെതിനേക്കാൾ പരിഗണന വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്‌പ അനുവദിക്കണമെന്നും ബോട്ടുടമകൾ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.