ETV Bharat / state

കരുനാഗപ്പള്ളിയിൽ 4200 കിലോ പഴകിയ മത്സ്യം പിടികൂടി - latest kollam

കർണാടകയിൽ നിന്നും കൊണ്ടു വന്ന 4200 കിലോ പഴകിയ മത്സ്യമാണ്‌ പിടികൂടിയത്

കരുനാഗപ്പള്ളിയിൽ 4200 കിലോ പഴകിയ മത്സ്യം പിടികൂടി  latest kollam  latest lock down
കരുനാഗപ്പള്ളിയിൽ 4200 കിലോ പഴകിയ മത്സ്യം പിടികൂടി
author img

By

Published : Apr 10, 2020, 5:06 PM IST

കൊല്ലം: കരുനാഗപ്പള്ളിയിൽ 4200 കിലോ പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷ വിഭാഗം, ഫിഷറീസ് വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ്‌ പഴകിയ മത്സ്യം പിടികൂടിയത്. കർണാടകയിൽ നിന്നും കേരളത്തിൽ എത്തിച്ച മീനാണ് പിടികൂടിയത്.

കരുനാഗപ്പള്ളിയിൽ 4200 കിലോ പഴകിയ മത്സ്യം പിടികൂടി

കരുനാഗപ്പള്ളി വവ്വാക്കാവ് ദേശീയപാതയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് കണ്ടെയ്‌നര്‍ ലോറിയാണ് പിടികൂടിയത്. കരുനാഗപ്പള്ളി മുനിസിപ്പൽ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിഎസ് അഷറഫ്, ഗിരീഷ് കുമാർ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ചിത്രാ മുരളി, മാനസം, ഫിഷറീസ് ഉദ്യോഗസ്ഥ രമ്യാ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യം പിടികൂടിയത്. കൊല്ലം ആര്യാങ്കാവിന് സമീപം 4500 കിലോയും നീണ്ടകരയിൽ 3000 കിലോ പഴകിയ മീനുകളും കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.