കൊല്ലം: സംസ്ഥാനത്ത് 2016 ആവർത്തിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. കൊല്ലം ജില്ലയിലെ എല്ലാ സീറ്റുകളും എൽഡിഎഫ് പിടിക്കുമെന്നും മേഴ്‌സിക്കുട്ടി അമ്മ കൂട്ടിചേർത്തു. സ്‌ത്രീകൾക്ക് പ്രാധാന്യം കൊടുക്കണം എന്നുള്ളത് ആവശ്യകരമായ ഒന്നാണ്. പതിയെ പാർട്ടി അത് തന്നെയാണ് ചെയ്യുന്നതെന്നും മേഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി.
പ്രാദേശികമായി വരുന്ന അഭിപ്രായങ്ങൾ പാർട്ടി പരിഹരിച്ച് മുന്നോട്ട് പോകും. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ വർഷം ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾക്കപ്പുറമുള്ള വികസന പ്രവർത്തനങ്ങളാണ് കുണ്ടറ മണ്ഡലത്തിൽ നടത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പമാണ് സർക്കാർ നിന്നിട്ടുള്ളത്. മന്ത്രി എന്ന നിലയിലും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പമാണ് താൻ നിന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നും മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.