കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ജില്ലയിൽ വ്യാഴാഴ്ച 13 പേർക്ക് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു. എല്ലാവരെയും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും എത്തിയവരാണ്. മയ്യനാട് സ്വദേശിനിക്ക് ജൂൺ എട്ടിന് രോഗം സ്ഥിരീകരിച്ച ഏരൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്കത്തിലൂടെ രോഗം പകർന്നു എന്നാണ് നിഗമനം.
എസ്.എൻ കോളജിനു സമീപമുള്ള മുണ്ടക്കൽ സ്വദേശി മലപ്പുറത്തു നിന്നും നാട്ടിലെത്തിയ വ്യക്തിയാണ്. നെടുമ്പന സ്വദേശി, ഭാര്യ, ഒരു വയസുള്ള മകൾ, തേവലക്കര പാലക്കൽ സ്വദേശി, മൈനാഗപ്പള്ളി കടപ്പാ സ്വദേശി, മൺട്രോത്തുരുത്ത് പേരിങ്ങോലം സ്വദേശി, പെരിനാട് വെള്ളിമൺ സ്വദേശി, ശാസ്താംകോട്ട സ്വദേശി, പത്തനാപുരം മാലൂർ സ്വദേശി, പെരിനാട് ഞാറക്കൽ സ്വദേശി, നിലമേൽ സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 14 പേർ രോഗമുക്തി നേടി.