ETV Bharat / state

ജില്ലാ അതിർത്തിയിൽ 1100 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി

മിനിലോറിയിൽ തയ്യാർ ചെയ്ത ഫ്രീസറിലാണ് കോഴി ഇറച്ചി കയറ്റി കൊണ്ടുവന്നത്. പരിശോധനയിൽ കോഴി ഇറച്ചിക്ക് പഴക്കം ഉള്ളതായി കണ്ടെത്തുകയായിരുന്നു

മിനിലോറി  ഫ്രീസർ  seized  district border  poultry meat  district border  1100 കിലോ പഴകിയ കോഴി ഇറച്ചി  പിടികൂടി
ജില്ലാ അതിർത്തിയിൽ 1100 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി
author img

By

Published : Apr 13, 2020, 11:31 AM IST

കൊല്ലം: ജില്ലാ അതിർത്തിയായ ഏനാത്ത് പാലത്തിന് സമീപം വാഹന പരിശോധനയിൽ പഴകിയ കോഴി ഇറച്ചി പിടികൂടി. 1100 കിലോ കോഴി ഇറച്ചിയാണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ പഴനിയിൽ നിന്നും വന്ന മിനിലോറിയിലാണ് പഴകിയ കോഴി ഇറച്ചി കണ്ടെടുത്തത്. തിരുവനന്തപുരത്തെ പട്ടം, മരപ്പാലം എന്നി സ്ഥലങ്ങളിലേക്കാണ് ലോഡ് കൊണ്ടുവന്നതെന്ന് ഡ്രൈവർ പറഞ്ഞു.

ജില്ലാ അതിർത്തിയിൽ 1100 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി

പ്ലാസ്റ്റിക്ക് കവറുകളിൽ പാക് ചെയ്ത കോഴി ഇറച്ചിയുടെ കരളും പിടിച്ചെടുത്തു. കഴിഞ്ഞദിവസം രാത്രി 9.30 ന് മിനിലോറിയിൽ സജ്ജമാക്കിയ ഫ്രീസറിലാണ് കോഴി ഇറച്ചി കയറ്റി കൊണ്ടുവന്നത്. പരിശോധനയിൽ കോഴി ഇറച്ചിക്ക് പഴക്കം ഉള്ളതായി കണ്ടെത്തി. കൊല്ലം ജില്ലാ കലക്‌ടറുടെ പ്രത്യേക പരിശോധന സംഘത്തിൽപ്പെട്ട കൊട്ടരക്കര താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ എൻ.രാമദാസ്, കൊല്ലം, ഫുഡ് സേഫ്റ്റി ഓഫീസർ നിഷാറാണി, പുത്തൂർ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ.നന്ദകുമാർ, വിനോദ് ബാലകൃഷ്ണൻ, കുളക്കട കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഹെൽത്ത് ഇൻസ്പെക്‌ടർ എന്നിവരടങ്ങിയ സംഘം പരിശോധനയിൽ പങ്കെടുത്തു.പിടിച്ചെടുത്ത പഴകിയ കോഴി ഇറച്ചി പുത്തൂർ മുക്കിലെ റവന്യൂ പുറമ്പോക്കിൽ മറവ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.