ETV Bharat / state

ട്യുമര്‍ ബാധിച്ച പതിനൊന്നുകാരന്‍ ചികിത്സാ സഹായം തേടുന്നു - ട്യുമര്‍ ബാധിച്ച പതിനൊന്നുകാരന്‍ ചികിത്സാ സഹായം തേടുന്നു

ശാസ്‌താംകോട്ട പള്ളിശ്ശേരി സ്വദേശി അനന്തുവാണ് ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സക്കായി സഹായം തേടുന്നത്

ട്യുമര്‍ ബാധിച്ച പതിനൊന്നുകാരന്‍ ചികിത്സാ സഹായം തേടുന്നു
author img

By

Published : Oct 31, 2019, 9:17 PM IST

കൊല്ലം : തലയില്‍ ട്യുമര്‍ ബാധിച്ച പതിനൊന്നുകാരന്‍ ചികിത്സാ സഹായം തേടുന്നു. ശാസ്‌താംകോട്ട പള്ളിശ്ശേരി സ്വദേശി അനന്തുവാണ് ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സക്കായി സഹായം തേടുന്നത്. രണ്ടര വര്‍ഷത്തിന് മുമ്പാണ് അനന്തുവിന് അസുഖലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ഛര്‍ദിലായിരുന്നു രോഗത്തിന്‍റെ ആദ്യലക്ഷണം. നിരവധി ആശുപത്രികളിൾ ചികിത്സ നടത്തിയതിനു ശേഷമാണ് അനന്തുവിന്‍റെ രോഗം കണ്ടെത്താനായത്. എന്നാല്‍ അസുഖം കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. രണ്ട് അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമായതോടെ ശരീരം അനക്കാന്‍ സാധിക്കാതെ അനന്തു കിടപ്പിലായി. ഇതിനോടകം കൂലിപ്പണിക്കാരനായ അനന്തുവിന്‍റെ അച്ഛന്‍ അനില്‍കുമാര്‍ ലക്ഷകണക്കിന് രൂപയാണ് ചികിത്സക്കായി ചെലവഴിച്ചത്. വായ്‌പയെടുത്ത പണം തിരിച്ചടക്കാന്‍ സാധിക്കാതെയും നിത്യചെലവിന് നിവര്‍ത്തിയില്ലാതെയും ബുദ്ധിമുട്ടുന്ന അനില്‍കുമാര്‍ സുമനസുകളുടെ സഹായം തേടുന്നു. ഫോണ്‍ - 9072732853.

Intro:എഴുന്നേറ്റു നടക്കാന്‍ അനന്തുവിന് വേണം സ്‌നേഹത്തിന്റെ കൈത്താങ്ങ്Body:
കൂട്ടുകാര്‍ തുള്ളിച്ചാടി നടക്കുമ്പോള്‍ അനന്തു(11) കിടപ്പിലാണ്. തലയില്‍ ബാധിച്ച ട്യൂമറാണ് ശാസ്താംകോട്ട, പള്ളിശ്ശേരി, പുത്തന്‍വീട്ടില്‍ വടക്കതില്‍ അനന്തുവിന്റെ സ്വപ്നങ്ങളെ തകര്‍ത്തത്. കൂലിപ്പണിക്കാരനായ അച്ഛന്‍ അനില്‍കുമാറിന് ചികിത്സാ ചെലവ് താങ്ങുന്നതിനും അപ്പുറമായിരുന്നു. ചികിത്സക്കായി ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചെലവായി. വായ്പയെടുത്ത പണത്തിന്റെ തിരിച്ചടവിന് പോലും സാധിക്കാതെ വിഷമിക്കുകയാണ് അനില്‍കുമാര്‍.
രണ്ടര വര്‍ഷത്തിന് മുന്‍പാണ് അനന്തുവിന് അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഛര്‍ദിയിലായിരുന്നു തുടക്കം. ആശുപത്രികള്‍ പലത് മാറിമാറി കണ്ടിട്ടും അസുഖം മാത്രം കണ്ടെത്തിയില്ല. ഒടുവില്‍ തിരുവനന്തപുരം ആര്‍.സി.സി യില്‍ അസുഖം കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. രണ്ട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായി. അതോടെ ശരീരം അനക്കാന്‍ സാധിക്കാതെ അനന്തു കിടപ്പിലായി. ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും നിത്യചെലവിന് നിവര്‍ത്തിയില്ലാതെയും ബുദ്ധിമുട്ടുന്ന അനില്‍കുമാര്‍ സുമനസുകളുടെ സഹായം തേടുന്നു.
ബാങ്ക് അക്കൗണ്ട് നമ്പര്‍-67333181560,
എസ് ബി ഐ ഭരണിക്കാവ്,
ഐ എഫ് എസ് സി - SBIN0011924
ഫോണ്‍ - 9072732853Conclusion:ഇ. ടി.വി ഭാരത് കൊല്ലം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.