ETV Bharat / state

ഒന്നര വയസുകാരിക്ക് പീഡനം: രണ്ടാനച്ഛൻ അറസ്റ്റിൽ - arrested

നേപ്പാളി സ്വദേശിനിയോടൊപ്പം ഇയാൾ രണ്ട് മാസം മുൻപാണ് താമസം തുടങ്ങിയത്. ഇവരുടെ മകളെയാണ് ക്രൂരമായി പീഡിപ്പിച്ചത്.

കൊല്ലം  പീഡനം  ലൈംഗികാതിക്രമം  പോക്സോ  രണ്ടാനച്ഛൻ അറസ്റ്റിൽ  stepfather arrested  arrested  raped
ഒന്നര വയസുകാരിക്ക് പീഡനം: രണ്ടാനച്ഛൻ അറസ്റ്റിൽ
author img

By

Published : Mar 18, 2020, 8:18 PM IST

കൊല്ലം: ഒന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ മുന്നിലാലിനെ (23)യാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പുഴ വഞ്ചിമുക്കിലെ പ്ലാന്‍റ് നഴ്സറി തൊഴിലാളിയാണ് മുന്നിലാൽ. നേപ്പാളി സ്വദേശിനിയോടൊപ്പം ഇയാൾ രണ്ട് മാസം മുൻപാണ് താമസം തുടങ്ങിയത്. ഇവരുടെ മകളെയാണ് ക്രൂരമായി പീഡിപ്പിച്ചത്.

തലക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ മൂന്ന് ദിവസം മുൻപ് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. നഴ്സറിയുടെ ആളൊഴിഞ്ഞ ഭാഗത്താണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ഭാഗത്തായി അമ്മയും ഉണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലക്ക് സാരമായ പരിക്കുണ്ടെന്നാണ് ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ച പ്രകാരമാണ് മുന്നിലാലിനെ പോക്സോ ഉൾപ്പടെ വകുപ്പുകൾ ചുമത്ത പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.