ETV Bharat / state

കാസർകോട് കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റില്‍ - ഉപ്പള മിയാപദവ്

മിയാപദവ് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ ഹെൻറി ഡിസൂസയുടെ മകൻ വിന്‍സന്‍റ് ഡിസൂസ(33)യാണ് അറസ്റ്റിലായത്.

Gancha  കാസർകോട്  Kasargod  vincent disoza  ganja news  kasargod news  ഉപ്പള മിയാപദവ്  വിന്‍സന്‍റ് ഡിസൂസ
കാസർകോട് കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റില്‍
author img

By

Published : Jun 16, 2020, 12:11 AM IST

കാസർകോട്: ജില്ലയിൽ ഉപ്പള മിയാപദവിൽ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റില്‍. വിൽപന നടത്താൻ വേണ്ടി വീട്ടിൽ സൂക്ഷിച്ചു വെച്ച പത്ത് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. മിയാപദവ് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ ഹെൻറി ഡിസൂസയുടെ മകൻ വിന്‍സന്‍റ് ഡിസൂസ(33)യാണ് അറസ്റ്റിലായത്. ഡി.വൈ.എസ്‌.പി ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് അംഗങ്ങളാണ് വീട്ടില്‍ പരിശോധന നടത്തിയത്. മിയാപദവിലും സമീപ പ്രദേശത്തേക്കും വിന്‍സന്‍റ് ഡിസൂസ വര്‍ഷങ്ങളോളമായി കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിന്‍സന്‍റ് ഡിസൂസയെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.