ETV Bharat / state

തൃക്കരിപ്പൂരില്‍ യുവാവ് വീടിന് സമീപം മരിച്ച നിലയിൽ; കൊലപാതകം സംശയിച്ച് പൊലീസ്

author img

By

Published : Dec 5, 2022, 3:14 PM IST

വയലോടി സ്വദേശി കെ. പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൊലപാതകം സംശയിച്ച് പൊലീസ്  പൊലീസ് അന്വേഷണം  തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  Youth found dead in Thrikaripur  Thrikaripur youth murder suspicion  Kasaragod news  കാസര്‍കോട് വാര്‍ത്തകള്‍  ക്രൈം വാര്‍ത്തകള്‍  crime news
തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം സംശയിച്ച് പൊലീസ്

കാസർകോട്: തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ. പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
യുവാവിൻ്റെ കെഎൽ 60 എസ് 1736 നമ്പർ ബുള്ളറ്റിന് സമീപം മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെളി പുരണ്ട മൃതദേഹത്തിൽ ദേഹമാസകലം ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ചന്തേര ഇൻസ്പെക്ടർ നാരായണൻ, എസ്ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പൊലീസ് നായയും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.