കാസർകോട് : ആദൂരിൽ കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ സ്വദേശിയായ സുബെർ അബ്ബാസ് (33) ആണ് അറസ്റ്റിലായത്.
ASLO READ: Kottayam Sisters Missing Case: സഹോദരികളെ കാണാതായ സംഭവം: അന്വേഷണം സി.സി.ടി.വി അടിസ്ഥാനമാക്കി
ആന്‍റി നർക്കോട്ടിക്ക് ടീമും ആദൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 14 വൈ 1860 കാറും കസ്റ്റഡിയിൽ എടുത്തു. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്.