കാസര്‍കോട്: ബേക്കലിൽ കാട്ടുപന്നിക്ക് വച്ച തോക്ക് കെണിയിൽ ചവിട്ടി വെടിയേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിച്ചേരിയിലെ സിപിഐ നേതാവ് എ. മാധവന്‍ നമ്പ്യാര്‍ (65) വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ശ്രീഹരിയാണ് (28) അറസ്റ്റിലായത്. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വച്ചത് ശ്രീഹരിയാണെന്ന് പൊലീസിനോട് സമ്മതിച്ചു.
ചൊവ്വാഴ്‌ച (14.06.22) വൈകിട്ടാണ് മാധവന് വെടിയേറ്റത്. ബുധനാഴ്‌ച മരണപ്പെടുകയായിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ അയൽവാസിയായ ശ്രീഹരി മാധവന്‍റെ പറമ്പിൽ പ്ലാവിന് ചുവട്ടിൽ കെണി വച്ചു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ചക്ക പറിക്കാൻ എത്തിയ മാധവൻ കെണിയിൽ ചവിട്ടുകയും വെടിയേൽക്കുകയുമായിരുന്നു.
READ MORE: കാട്ടുപന്നിയെ കൊല്ലാനുള്ള തോക്ക് കെണിയില്‍ ചവിട്ടി വയോധികന് ദാരുണാന്ത്യം