ETV Bharat / state

തീരദേശത്തെ പ്രശ്‌ങ്ങള്‍ പഠിക്കാന്‍ വനിതാ കമ്മീഷനെത്തി; ബേക്കല്‍ തീരത്തെ വീടുകളില്‍ സന്ദര്‍ശനം - അഡ്വ സതീ ദേവി

Womens Commission Visit Kasargod Udma: കടല്‍ക്ഷോഭത്തില്‍ നിന്ന് ഉദുമ തീരദേശത്തെ സംരക്ഷിക്കാന്‍ പദ്ധതി ശിപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി.

sathee devi  Womens Commission  Kasargod Udma Coastal Area  Coastal area camp  ബേക്കല്‍ തീരത്ത് വനിതാ കമ്മീഷന്‍  സ്ത്രീകളുടെ പ്രശ്നം പഠിക്കും  പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി  അഡ്വ സതീ ദേവി  സംസ്ഥാന വനിതാ കമ്മീഷന്‍
Womens Commission Visit Kasargod Udma Coastal Area
author img

By ETV Bharat Kerala Team

Published : Dec 26, 2023, 9:57 PM IST

കാസര്‍കോട്: ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ ക്യാമ്പിന്‍റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ ബേക്കലിലെ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ(Womens Commission Visit Kasargod Udma Coastal Area).

തീരദേശ മേഖല നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ബേക്കലും നേരിടുന്നുണ്ട്. കടല്‍ക്ഷോഭത്തിന്‍റെ ദുരിതം അധികമായും അനുഭവിക്കുന്നത് സ്ത്രീകളാണ്. തീരദേശമേഖലയിലെ കിടപ്പുരോഗികളായ സ്ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നടപടികളും വനിതാ കമ്മിഷന്‍ സ്വീകരിക്കും. തീരദേശ മേഖലയില്‍ കിടപ്പുരോഗികളുടെ രോഗപരിചരണത്തിനായി വാഹന ഗതാഗത സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. വീടുകള്‍ തമ്മിലുള്ള അകലം വളരെ കുറവായതിനാല്‍ സമീപ വാസികള്‍ സഹകരിച്ചാല്‍ മാത്രമേ എല്ലാ വീടുകളുടെയും പരിസരത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയു.

പാലിയേറ്റീവ് പരിചരണം ഉള്‍പ്പെടെ ശക്തിപ്പെടുത്തണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പാലിയേറ്റീവ് പരിചരണത്തിനുള്ള പരിശീലനം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുധാകരന്‍, വാര്‍ഡ് അംഗം എന്‍. ഷൈനിമോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ചത്.

ബേക്കല്‍ വാര്‍ഡിലെ കിടപ്പുരോഗികള്‍ ഉള്‍പ്പെടെ 10 വനിതകളെ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും അടങ്ങുന്ന സംഘം വീടുകളില്‍ എത്തി സന്ദര്‍ശിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.