ETV Bharat / state

മദ്യപിച്ചുണ്ടായ തര്‍ക്കം; ഭര്‍ത്താവ് വെട്ടേറ്റു മരിച്ചു; ഭാര്യ അറസ്റ്റില്‍ - കാസർകോട് ജില്ല വാര്‍ത്തകള്‍

കാസര്‍കോട് ഭര്‍ത്താവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മദ്യപിച്ചുണ്ടായ വഴക്കാണ് കൊലയ്‌ക്ക് കാരണം. ഭര്‍ത്താവിന് ശരീരത്തില്‍ മൂന്നിടത്ത് വെട്ടേറ്റു.

murder arrest  wife arrested in husband murder case  murder case updates  latest murder case in kasaragod  Kasaragod news updates  latest news in kerala  news live  ഭര്‍ത്താവ് വെട്ടേറ്റ് മരിച്ചു  ഭാര്യ അറസ്റ്റില്‍  മദ്യപിച്ചുണ്ടായ തര്‍ക്കം  കാസർകോട് വാര്‍ത്തകള്‍  കാസർകോട് ജില്ല വാര്‍ത്തകള്‍  കാസർകോട് പുതിയ വാര്‍ത്തകള്‍
മരിച്ച പാണത്തൂര്‍ സ്വദേശി ബാബു വര്‍ഗീസ് (54)
author img

By

Published : Apr 8, 2023, 9:44 AM IST

കാസർകോട്: പാണത്തൂരിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഭർത്താവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. പാണത്തൂർ സ്വദേശിനി സീമന്തിനിയാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് ബാബു വര്‍ഗീസാണ് (54) മരിച്ചത്. വെള്ളിയാഴ്‌ചയാണ് വര്‍ഗീസിനെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മദ്യപിച്ചെത്തിയ ബാബു രാവിലെ മുതല്‍ ഭാര്യയുമായി വഴക്കായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബാബുവിന്‍റെ തലയിലും വലത് ചെവിയോട് ചേര്‍ന്നും കാലിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ അമിത രക്‌തസ്രാവമാകാം മരണത്തിന് കാരണമായതെന്നാണ് നിഗമനം.

രാജപുരം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ വർഗീസിന്‍റെയും അന്നമ്മയുടെയും മകനാണ് വര്‍ഗീസ്. അബിന്‍, സുബിന്‍ എന്നിവരാണ് മക്കള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.