ETV Bharat / state

മഞ്ചേശ്വരത്ത് 17 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്: ടിക്കാ റാം മീണ - tika ram meena

കള്ളവോട്ട് ആരോപണത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കേസ് വന്ന പശ്ചാത്തലത്തിലാണ് വെബ് കാസ്റ്റിങ്

ടിക്കാ റാം മീണ
author img

By

Published : Oct 2, 2019, 5:33 PM IST

Updated : Oct 2, 2019, 8:01 PM IST

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചശ്വരത്തെ 17 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ. മണ്ഡലത്തിൽ 101 പോളിങ് സറ്റേഷനുകൾ പ്രശ്നബാധിതമാണെന്നും കുടുതൽ ബുത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ആരോപണത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കേസ് വന്ന പശ്ചാത്തലത്തിലാണ് മഞ്ചശ്വരത്ത് വെബ് കാസ്റ്റിങ് ഏർപ്പെടുത്താനുള്ള തീരുമാനം. അതീവ പ്രശ്നസാധ്യതാ ബൂത്തുകളില്ലെന്നതിനാൽ വെബ് കാസ്റ്റിങ് വേണ്ടെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു. ആകെയുള്ള 198 ബൂത്തുകളിൽ 101 പോളിങ് സറ്റേഷനുകൾ പ്രശ്നബാധിതമാണ്. ഇവയിൽ 17 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തുക.

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ അവലോകനം ചെയ്ത ശേഷം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മാധ്യമങ്ങളെ കാണുന്നു.
ആവശ്യമെങ്കിൽ കൂടുതൽ ബൂത്തുകളിലും സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തിൽ ആൾമാറാട്ടം തടയാൻ പ്രത്യേക ശ്രദ്ധയുണ്ടാകും. സുതാര്യവും വിശ്വസനീയവുമായ വോട്ടെടുപ്പ് ഉറപ്പു വരുത്തും. സുരക്ഷക്കായി 10 കമ്പനി അർധസൈനികരെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ അവലോകനം ചെയ്ത ശേഷമാണ് ടിക്കാറാം മീണ മാധ്യമങ്ങളെ കണ്ടത്. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഞ്ചേശ്വരത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Intro:മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ
17 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ. മണ്ഡലത്തിൽ
101 പോളിങ് സറ്റേഷനുകൾ സെൻസിറ്റീവ് ആണെന്നും കുടുതൽ ബുത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Body:കള്ളവോട്ട് ആരോപണത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കേസ് വന്ന പശ്ചാത്തലത്തിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്താനുള്ള തീരുമാനം. അതീവ പ്രശ്നബാധ്യതാ ബൂത്തുകളില്ലെന്നതിനാൽ വെബ് കാസ്റ്റിങ് വേണ്ടെന്ന നേരത്തെ തീരുമാനമെടുത്തിരുന്നു.
ആകെയുള്ള 198 ബൂത്തുകളിൽ 101 പോളിങ് സറ്റേഷനുകൾ സെൻസിറ്റീവ് ആണ്. ഇവയിൽ അതിർത്തി മേഖലയിലെ 17 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തുക. ആവശ്യമെങ്കിൽ കൂടുതൽ ബൂത്തുകളിലും സംവിധാനമൊരുക്കുമെന്ന്
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ പറഞ്ഞു.

ബൈറ്റ് -

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തിൽ ആൾമാറാട്ടം തടയാൻ പ്രത്യേക ശ്രദ്ധയുണ്ടാകും. സുതാര്യവും വിശ്വസനീയവുമായ വോട്ടെടുപ്പ് ഉറപ്പു വരുത്തും. സുരക്ഷക്കായി 10 കമ്പനി അർധസൈനികരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ അവലോകനം ചെയ്ത ശേഷമാണ് ടിക്കാറാം മീണ മാധ്യമങ്ങളെ കണ്ടത്. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. മഞ്ചേശ്വരത്ത്
സ്വതന്ത്രവും നിഷ്പക്ഷവുമായ തെര ഞ്ഞെടുപ്പ് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Conclusion:ഇടിവി ഭാരത്
കാസർകോട്
Last Updated : Oct 2, 2019, 8:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.