ETV Bharat / state

അംഗപരിമിതര്‍ക്ക് ആശ്രയമായി വി - ഡിസര്‍വ് പദ്ധതി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍.ഇ.സി.ടി.പി.സി.എലിന്‍റെ സാമഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ എത്തിച്ചത്.

അംഗപരിമിതര്‍ക്ക് കൈത്താങ്ങായി വിഡിസര്‍വ് പദ്ധതി
author img

By

Published : Jun 11, 2019, 8:54 PM IST

കാസർകോട്: അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങളുമായി കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ വി- ഡിസര്‍വ് പദ്ധതി. സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തിയ പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് വീല്‍ച്ചെയറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കിയത്.

അംഗപരിമിതര്‍ക്ക് ആശ്രയമായി വി - ഡിസര്‍വ് പദ്ധതി

ജന്മനായുള്ള വൈകല്യം കൊണ്ടോ മറ്റു അസുഖങ്ങള്‍ മൂലമോ ഒന്നു നടക്കാന്‍ പോലുമാകാതെ കിടപ്പിലായവര്‍. എന്നും ഒരു കൈത്താങ്ങായി ഉറ്റവരെ ആശ്രയിക്കേണ്ടി വന്നവര്‍. പരിമിതിയെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം ചേരുകയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം. സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ ചക്രക്കേസരകള്‍, എഞ്ചിന്‍ ഘടിപ്പിച്ച സെറിബ്രല്‍ പാള്‍സി ചക്രക്കസേരകള്‍, മോട്ടോറൈസ്ഡ് ട്രൈ സൈക്കിള്‍, ക്രച്ചസ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ സഹായ ഉപകരണങ്ങള്‍ നല്‍കി. മോട്ടോറൈസ്ഡ് ട്രൈ സൈക്കിള്‍ ലഭിച്ചതോടെ ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നയിക്കാനാഗ്രഹിക്കുകയാണ് കുണ്ടടുക്കത്തെ ഹരീഷ്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍.ഇ.സി.ടി.പി.സി.എല്ലിന്റെ സാമഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നാണ് ഉപകരണങ്ങള്‍ എത്തിച്ചത്. അംഗപരിമിതരായ കുട്ടികളുടെ പഠനത്തിനും പുനരധിവാസത്തിനും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. ഉപകരണങ്ങള്‍ കൈമാറിയതിന് പിന്നാലെ ഫിസിയോ തെറാപ്പി രീതികളും പരിചയപ്പെടുത്തി. നേരത്തെ ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും ഇത്തരത്തില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.

അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങളുമായി ജില്ലാ ഭരണകൂടത്തിന്റെ വി ഡസര്‍വ് പദ്ധതി. സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തിയ പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് വില്‍ച്ചെയറുകള്‍ ഉള്‍പ്പെടെ നല്‍കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ RECTPCL ന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ എത്തിച്ചത്.
വി.ഒ
ജന്മനായുള്ള വൈകല്യം കൊണ്ടോ മറ്റു അസുഖങ്ങള്‍ മൂലമോ ഒന്നു നടക്കാന്‍ പോലുമാകാതെ കിടപ്പിലായവര്‍. എന്നും ഒരു കൈത്താങ്ങായി ഉറ്റവരെ ആശ്രയിക്കേണ്ടി വന്നവര്‍. പരിമിതിയെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം ചേരുകയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം. സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ ചക്രക്കേസരകള്‍, എന്‍ജിന്‍ ഘടിപ്പിച്ച സെറിബ്രല്‍ പാള്‍സി ചക്രക്കസേരകള്‍, മോട്ടോറൈസ്ഡ് ട്രൈ സൈക്കിള്‍, ക്രച്ചസ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. വി ഡിസര്‍വ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തിയ അംഗപരിമിതി നിര്‍ണയ ക്യാമ്പുകളില്‍ നിന്നും വൈകല്യത്തിന്റെ തോതനുസരിച്ചാണ് ഉപകരണങ്ങള്‍ നല്‍കിയത്. കൊച്ചു കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ സഹായ ഉപകരണങ്ങള്‍ നല്‍കി.
മോട്ടോറൈസ്ഡ് ട്രൈ സൈക്കിള്‍ ലഭിച്ചതോടെ ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നയിക്കാനാഗ്രഹിക്കുകയാണ് കുണ്ടടുക്കത്തെ ഹരീഷ്.
ബൈറ്റ്-
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍.ഇ.സി.ടി.പി.സി.എല്‍ ന്റെ സാമഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ എത്തിച്ചത്. അംഗപരിമിതരായ കുട്ടികളുടെ പഠനത്തിനും പുനരധിവാസത്തിനും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഉപകരണങ്ങള്‍ കൈമാറിയതിന് പിന്നാലെ ഫിസിയോ തെറാപ്പി രീതികളും പരിചയപ്പെടുത്തി. നേരത്തെ ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും ഇത്തരത്തില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.

ഇടിവി ഭാരത്
കാസര്‍കോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.