ETV Bharat / state

ഇനി ദാഹിച്ചിരിക്കേണ്ട; വിദ്യാലയങ്ങളിൽ 'വാട്ടർ ബെൽ' മുഴങ്ങിത്തുടങ്ങി - Cheruvathoor panchayat water bell

ക്ലാസുകളുടെ ഇടവേളയില്‍ വെള്ളം കുടിക്കാനായി മൂന്നു തവണ വിദ്യാലയങ്ങളിൽ വാട്ടർ ബെൽ മുഴക്കും. കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം വർധിപ്പിക്കുന്നതാണ് പദ്ധതി ലക്ഷ്യം.

കാസർകോട് 'വാട്ടർ ബെൽ'
author img

By

Published : Nov 14, 2019, 8:58 PM IST

Updated : Nov 14, 2019, 10:13 PM IST

കാസർകോട്: ചെറുവത്തൂർ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും വാട്ടർ ബെൽ മുഴങ്ങിത്തുടങ്ങി. ഇത് ദാഹിച്ചിരിക്കാതെ വെള്ളം കുടിക്കാനുള്ള സമയം. സ്കൂളിലെത്തുന്ന കുട്ടികൾ ആരും ദാഹിച്ചിരിക്കരുതെന്ന ആശയവുമായാണ് കാസർകോട് ജില്ലയിലെ വിദ്യാലയങ്ങളിൽ വാട്ടർ ബെൽ പദ്ധതി നടപ്പാക്കുന്നത്. ക്ലാസുകൾക്കിടയിൽ വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്‍കുന്നതാണ് പദ്ധതി. വിദ്യാർഥികളിൽ ജലപാനശീലം വർധിപ്പിക്കാനും താപനില കൂടുമ്പോൾ നിർജലീകരണമുൾപ്പെടെ ഉണ്ടാകാതിരിക്കാനുമുള്ള കരുതലാണ് ആശയത്തിന് പിന്നിൽ.

ഇനി ദാഹിച്ചിരിക്കേണ്ട; വിദ്യാലയങ്ങളിൽ 'വാട്ടർ ബെൽ' മുഴങ്ങിത്തുടങ്ങി
വീട്ടിൽ നിന്നും വെള്ളം കൊടുത്ത് വിടുന്നുണ്ടെങ്കിലും പല കുട്ടികളും വെള്ളം കുടിക്കാത്ത സ്ഥിതിയാണുള്ളത്. കുട്ടികളെ വെള്ളം കുടിക്കാൻ ഓർമ്മിപ്പിക്കാനായി പ്രവൃത്തി ദിവസങ്ങളിൽ മൂന്നു തവണ വിദ്യാലയങ്ങളിൽ വാട്ടർ ബെൽ മുഴക്കും. ഇങ്ങനെ വെള്ളം കുടിക്കുന്ന ശീലം വർധിപ്പിക്കാമെന്നാണ് വിലയിരുത്തൽ. വെള്ളം കുടിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിയാണ് വാട്ടർ ബെൽ പദ്ധതി പ്രാവർത്തികമാക്കുന്നത്. കാസർകോട് ചെറുവത്തൂർ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ പദ്ധതി ആരംഭിച്ചു. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Intro:WBody:WConclusion:
Last Updated : Nov 14, 2019, 10:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.