ETV Bharat / state

മലിനജലം ഒഴുകുന്നത് പൊതുവഴിയിലൂടെ; സങ്കടഹര്‍ജിയുമായി വിദ്യാര്‍ഥികള്‍

ചെര്‍ക്കള ടൗണില്‍ നിന്നും പുതിയ ബസ്‌ സ്റ്റാന്‍റ് പരിസരത്തു നിന്നുമുള്ള കക്കൂസ് മാലിന്യങ്ങളും അറവ് മാലിന്യങ്ങളുമടക്കം തോട്ടിലേക്ക് ഒഴുക്കിവിടുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരാതി കേട്ട ജില്ലാ കലക്‌ടര്‍ വിഷയത്തില്‍ ഇടപെടാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി

malinyam  kasargod news  കാസര്‍കോട് വാര്‍ത്തകള്‍  മാലിന്യപ്രശ്‌നം
മലിനജലം പൊതുവഴിയിലൂടെ ഒഴുകുന്നു; സങ്കടഹര്‍ജിയുമായി വിദ്യാര്‍ഥികള്‍
author img

By

Published : Mar 9, 2020, 12:18 PM IST

കാസര്‍കോട്: മാലിന്യപ്രശ്‌നത്തിന് പരിഹാരം തേടി ജില്ലാ കലക്‌ടര്‍ക്ക് മുന്നില്‍ സങ്കട ഹര്‍ജിയുമായി വിദ്യാര്‍ഥികള്‍. നഗരത്തില്‍ നിന്നും ഒഴുക്കിവിടുന്ന മലിനജലത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം വീടുകളില്‍ കഴിയാനാകുന്നില്ലെന്നും പകര്‍ച്ചവ്യാധി ഭീഷണിയുണ്ടെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന കലക്ടറുടെ ഉറപ്പ് കിട്ടിയതോടെയാണ് കുട്ടികള്‍ വീടുകളിലേക്ക് മടങ്ങിയത്. കാസര്‍കോട് ചെര്‍ക്കള ടൗണില്‍ നിന്നാണ് വിവിധ ഇടങ്ങളിലേക്ക് വഴിവക്കിലൂടെ മലിനജലം ഒഴുകുന്നത്.

മലിനജലം പൊതുവഴിയിലൂടെ ഒഴുകുന്നു; സങ്കടഹര്‍ജിയുമായി വിദ്യാര്‍ഥികള്‍

ദുര്‍ഗന്ധം മൂലം ജനവാസ മേഖലയായ ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച, കുണ്ടടുക്ക പ്രദേശങ്ങളിലെ ജനങ്ങള്‍ ശ്വാസം മുട്ടുകയാണ്. മൂക്ക് പൊത്താതെ ഇവിടങ്ങളിലൂടെ നടക്കാന്‍ കഴിയില്ല. മലിന ജലം കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ പുഴുക്കളും കൂത്താടികളും നുരച്ചു പൊന്തുന്നു. രൂക്ഷമായ ദുര്‍ഗന്ധം കാരണം പ്രദേശത്തെ കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തങ്ങള്‍ക്ക് വീട്ടിലിരുന്ന് പഠിക്കണം. അതിന് സാറിടപെടണം. ഇതാണ് ജില്ലാ കലക്ടറോട് കുട്ടികള്‍ ബോധിപ്പിച്ച പരാതി. വിഷയം പഞ്ചായത്തിന്‍റെ അധികാര പരിധിയിലായതിനാല്‍ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെങ്കിലും വേണ്ട നടപടകള്‍ സ്വീകരിക്കുമെന്ന് കലക്‌ടര്‍ ഉറപ്പു നല്‍കി. ചെര്‍ക്കള ടൗണില്‍ നിന്നും പുതിയ ബസ്‌ സ്റ്റാന്‍റ് പരിസരത്തു നിന്നുമുള്ള കക്കൂസ് മാലിന്യങ്ങളും അറവ് മാലിന്യങ്ങളുമടക്കം തോട്ടിലേക്ക് ഒഴുക്കിവിടുകയാണെന്നും ഇവിടുത്തെ പ്രധാന ജലശ്രോതസുകളെല്ലാം മലിനീകരണ ഭീഷണിയിലാണെന്നും കുട്ടികള്‍ പരാതിപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.