ETV Bharat / state

'ശബരിമലയിൽ ഗുരുതര കൃത്യവിലോപം, മന്ത്രിമാര്‍ ടൂറിലാണ്': വിഡി സതീശൻ - kerala news updates

Devotees Crowd In Sabarimala: ശബരിമലയിലെ ഭക്ത ജനത്തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍. പരിചയ സമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതെന്നും വിഡി സതീശൻ ആരോപിച്ചു.

sabarimala vd satheesan  VD Satheesan  Sabarimala Crowd Issues  Sabarimala Crowd  Heavy Rush Continues In Sabarimala  Sabarimala Devotees Issue  ശബരിമല  ശബരിമല വാര്‍ത്തകള്‍  ശബരിമല പുതിയ വാര്‍ത്തകള്‍  ശബരിമല ഭക്തജനത്തിരക്ക്  Devotees Crowd In Sabarimala  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  ശബരിമലയിലേക്ക് ഭക്തജന പ്രവാഹം  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് ജില്ല വാര്‍ത്തകള്‍  കാസര്‍കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Heavy Rush Continues In Sabarimala; Govt Not Focus On Devotees Issue Says VD Satheesan
author img

By ETV Bharat Kerala Team

Published : Dec 11, 2023, 5:24 PM IST

വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു

കാസര്‍കോട്: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമലയില്‍ ഉണ്ടായത് ഗുരുതരമായ കൃത്യവിലോപമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍ (Sabarimala Crowd Issues).

ശബരിമലയില്‍ പരിചയ സമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അവലോകന യോഗം വിളിച്ചു ചേർക്കേണ്ട മന്ത്രിമാർ അതിന് തയ്യാറാകാതെ ടൂറിലാണെന്നും പ്രതിപക്ഷ സംഘം പമ്പയിൽ നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു (VD Satheesan On Sabarimala Crowd).

ശബരിമലയിലെ തിരക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. 14 മണിക്കൂര്‍ സമയം വരെ ക്യൂവില്‍ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. ക്യൂ കോംപ്ലക്‌സില്‍ സൗകര്യങ്ങളില്ലെന്നാണ് പരാതി. ഭക്ത ജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ശീത സമരത്തിലെന്നും പരാതി ഉയരുന്നുണ്ട് (VD Satheesan Criticized Govt).

തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്‌സ് ബുദ്ധിമുട്ടാകുന്നുവെന്നാണ് തീർഥാടകർ പറയുന്നത്. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിലയിരുത്തല്‍. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും പ്രയാസം സൃഷ്‌ടിക്കുന്നുണ്ട് (Heavy Rush Continues In Sabarimala).

എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു (Devotees Rush In Sabarimala).

ശബരിമലയിലേക്ക് ഭക്തജന പ്രവാഹം: ഇന്ന് (ഡിസംബര്‍ 11) വെർച്വൽ ക്യൂ വഴി 80,000 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്‌തത്. സ്പോട്ട് ബുക്കിങ് നടത്തിയവര്‍ 9690 പേരാണ്. ഇന്നലെ (ഡിസബംര്‍ 10) 77, 732 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്.

ശബരിമലയിൽ ദർശന സമയം നീട്ടാൻ കഴിയില്ല എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനമായിരുന്നു. ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറച്ചു: ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചിരുന്നു. 90,000 ആയിരുന്ന ബുക്കിങ് പരിധി 80,000 ആക്കിയാണ് കുറച്ചത്. സര്‍ക്കാരും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചത്.

also read: ശബരിമലയിൽ ദർശന സമയം നീട്ടി; തീരുമാനം ഭക്തരുടെ അഭ്യർഥന മാനിച്ചെന്ന് ദേവസ്വം ബോർഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.