കാസര്‍കോട്: ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ നടന്നത് 9 കേന്ദ്രങ്ങളിൽ. നീലേശ്വരം താലൂക് ആശുപത്രിയിലെ ശിശു രോഗ വിദഗ്ദൻ ഡോ .വി സുരേശന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആദ്യ ഡോസ് സ്വീകരിച്ചു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ ടി മനോജ് ,കാഞ്ഞങ്ങാട് താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് എ .വി എന്നിവരും വാക്‌സിനേഷൻ സ്വീകരിച്ചു ജില്ലയിൽ വാക്‌സിനെടുത്തത്തിന് ശേഷം ഇതുവരെയായായി ഗുരുതരമായ പാർശ്വ ഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
ജനറൽ ആശുപത്രിയിൽ ഡോ നാരായണ നായിക് , ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ഡോ. ആദർശ് , നീലേശ്വരം താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് ,പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ.സി സുകു , മംഗൽപാടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് സൗമ്യ , ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡോ .അഭിഷേക് ചന്ദ്രൻ, പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ രാജ് മോഹൻ , എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാ പ്രവർത്തക ദിജി എന്നിവർ ആദ്യ ഡോസുകൾ സ്വീകരിച്ചു.