ETV Bharat / state

'ഐശ്വര്യ കേരള യാത്ര' തുടങ്ങി": ശബരിമല വീണ്ടും ഉയർത്തി ഉമ്മൻചാണ്ടിയുടെ ഉദ്ഘാടന പ്രസംഗം - ഉമ്മൻ ചാണ്ടി

കാസ‍ർകോട്ടെ കുമ്പളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

udf  udf aiswarya kerala yathra  രമേശ് ചെന്നിത്തല  പ്രതിപക്ഷനേതാവ്  ഐശ്വര്യ കേരള യാത്ര  ഉമ്മൻ ചാണ്ടി  congress
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ 'ഐശ്വര്യ കേരള യാത്ര' തുടങ്ങി
author img

By

Published : Jan 31, 2021, 6:52 PM IST

Updated : Jan 31, 2021, 7:41 PM IST

കാസർകോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസ‍ർകോട്ടെ കുമ്പളയിൽ തുടങ്ങി. മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനുമായ ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രവാക്യം ഉയർത്തിയാണ് യാത്ര. ഉദ്ഘാടന പ്രസംഗത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉമ്മൻ ചാണ്ടി നടത്തിയത്. ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണെന്നും ഈ സർക്കാർ യുവാക്കളോട് നീതി കാട്ടിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന സർക്കാർ വാദം പൊള്ളയാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു.

ശബരിമല വീണ്ടും ഉയർത്തി ഉമ്മൻചാണ്ടിയുടെ ഉദ്ഘാടന പ്രസംഗം

കൊവിഡ് കാലമായിട്ടും വൻജനാവലിയാണ് ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കുമ്പളയിൽ എത്തിയത്. ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ, ഐഐസിസി ജനറൽ സെക്രട്ടറി കേരളത്തിലെ സംഘടന ചുമതല വഹിക്കുന്ന താരിഖ് അൻവർ, കർണാടക മുൻ മുഖ്യമന്ത്രി പരമേശ്വര, പികെ കുഞ്ഞാലിക്കുട്ടി, എൻകെ പ്രേമചന്ദ്രൻ തുടങ്ങിയ കക്ഷിനേതാക്കളും പങ്കെടുത്തു.

Last Updated : Jan 31, 2021, 7:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.