കാസർകോട്: തലപ്പാടി കെസി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്‌ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (22), അയല്‍വാസിയായ ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്‌ണപ്രസാദ്(24) എന്നിവരാണ് മരിച്ചത്.
ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്. മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്.
Also read: മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്