കാസർകോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമാകുന്നു. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ പുകയില ഉത്പന്നങ്ങൾക്ക് രണ്ട് ലക്ഷത്തിലധികം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബസ് ജീവനക്കാരുടെ മൊഴി പ്രകാരം മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് പാഴ്‌സല്‍ ആയി ബുക്ക് ചെയ്തതാണ് ഇവയെന്ന വിവരം ലഭിച്ചിട്ടുണ്ട്.
രണ്ട് ലക്ഷത്തിന്‍റെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ചെക്‌പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്
കാസർകോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമാകുന്നു. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ പുകയില ഉത്പന്നങ്ങൾക്ക് രണ്ട് ലക്ഷത്തിലധികം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബസ് ജീവനക്കാരുടെ മൊഴി പ്രകാരം മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് പാഴ്‌സല്‍ ആയി ബുക്ക് ചെയ്തതാണ് ഇവയെന്ന വിവരം ലഭിച്ചിട്ടുണ്ട്.
അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്ത് വ്യാപകമാകുന്നു. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. Body:ബാഗില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന 500 കിലോ പുകയില ഉത്പന്നങ്ങള്‍ ആണ് പിടികൂടിയത്. കഴിഞ്ഞയാഴ്ചയും ചെക് പോസ്റ്റിലെ പരിശോധനയില്‍ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 350 കിലോയോളം പുകയില വസ്തുക്കള്‍ എക്‌സൈസ് സംഘം പിടിച്ചിരുന്നു. തുടര്‍ച്ചയായി ടൂറിസ്റ്റ് ബസ് വഴി ഇവ കടത്തുന്നത് സംബന്ധിച്ച് ബസ് ജീവനക്കാരെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു. ജീവനക്കാരുടെ മൊഴി പ്രകാരം മംഗലാപുരത്തു നിന്നും കോഴിക്കോട് തൃശൂര്‍ വഴി എറണാകുളത്തേക്ക് പാഴ്‌സല്‍ ആയി ബുക്ക് ചെയ്തതാണ് ഇവയെന്ന വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സച്ചിദാനന്ദന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധനകള്‍.
byte
കഴിഞ്ഞ 3 മാസക്കാലമായി നടന്നു വരുന്ന കര്‍ശന വാഹന പരിശോധനയില്‍ കഞ്ചാവ് കടത്ത്, കുഴല്‍പ്പണം, ചന്ദനക്കടത്ത്, വെള്ളിക്കടത്ത്, സിഗരറ്റ് കടത്ത്, മദ്യക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
Conclusion: