കാസർകോട്: കാറഡുക്കയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു . ബൈക്ക് യാത്രക്കാരായ മുള്ളേരിയയിലെ ഗോവിന്ദരാജും ഭാര്യ പ്രമീളയുമാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്കിന്റെ മുൻ ഭാഗത്തെ ചക്രം വേർപെട്ട നിലയിലായിരുന്നു . കാറിനടിയിൽ പൂർണമായി കുടുങ്ങിയ ബൈക്കിനെ മീറ്ററുകളോളം വലിച്ചുകൊണ്ടു പോയ ശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് കാർ നിന്നത്.