കാസർകോട് : ബേക്കലില്‍ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ രബിസിംഗ്(24), അജു സിംഗ്(25) എന്നിവരാണ് മരിച്ചത്. ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയോടെയാണ് സംഭവം.
പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറമാണ് മൃതദേഹങ്ങള്‍ കണ്ടത്. കുണിയ ഭാഗത്ത് ചെങ്കൽമടയിലെ തൊഴിലാളികളാണ് ഇരുവരും. ബേക്കല്‍ കടല്‍ കാണാനെത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്‍റെ നിഗമനം.
ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.