ETV Bharat / state

രേഖകൾ വേണ്ട, പണം മാത്രം മതി; മോഷ്‌ടിച്ച ബാഗ് തിരികെയേൽപ്പിച്ച് കള്ളന്മാർ

കാസർകോട് പലചരക്ക് വ്യാപാരിയുടെ മോഷണം പോയ ബാഗ് ആണ് മോഷ്‌ടാക്കൾ തിരികെയേൽപ്പിച്ചത്.

author img

By

Published : Oct 6, 2022, 1:24 PM IST

Updated : Oct 6, 2022, 7:48 PM IST

Thieves return stolen bag in Kasaragod  bag stolen from kasaragod  man theft money purse  മോഷ്‌ടിച്ച ബാഗ് തിരിച്ചേൽപ്പിച്ച് കള്ളന്മാർ  കാസർകോട് മോഷണം  കാസർകോട് ബാഗ് മോഷണം  മോഷ്‌ടിച്ച ബാഗ് തിരികെ നൽകി  മോഷണം
മോഷ്‌ടിച്ച ബാഗ് തിരികെയേൽപ്പിച്ച് കള്ളന്മാർ

കാസർകോട്: പണം മാത്രമെടുത്ത ശേഷം മോഷ്‌ടിച്ച ബാഗും വിലപിടിപ്പുള്ള രേഖകളും ഉടമയെ തിരികെയേൽപ്പിച്ച് മോഷ്‌ടാക്കൾ. പുല്ലൂർ പൊള്ളക്കടയിൽ പലചരക്ക് വ്യാപാരി എം.ഗോവിന്ദനാണ് ചൊവ്വാഴ്‌ച മോഷണത്തിനിരയായത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ഹെൽമറ്റ് ധരിച്ച് പഴം ചോദിച്ചെത്തിയ യുവാക്കൾ ഗോവിന്ദൻ പഴം എടുക്കുന്നതിനിടെ ബാഗ് കവർന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. 4,800 രൂപയും പുതിയ വീടിന്‍റെ താക്കോലും രേഖകളുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്.

കടയിൽ രാത്രി എട്ടുമണിയോടെ എത്തിയ ഇവർ സിഗററ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി മടങ്ങിയിരുന്നു. രാത്രി കടപൂട്ടാനൊരുങ്ങവെ വീണ്ടുമെത്തിയ അവർ ഒരു കിലോ പഴം ആവശ്യപ്പെട്ടു. പഴം അരിഞ്ഞ് തൂക്കി നൽകുന്ന തിരക്കിലായിരുന്നു ഗോവിന്ദൻ. ആ സമയം സമീപത്തെ ട്രേയിലിരുന്ന ബാഗെടുത്ത് മോഷ്‌ടാക്കൾ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. നിർമാണം നടക്കുന്ന പുതിയ വീടിന്‍റെ താക്കോലും സൂക്ഷിച്ചുവയ്‌ക്കേണ്ട ബില്ലുകളും ബാഗിൽ ഉണ്ടായിരുന്നു.

എന്നാൽ അടുത്ത ദിവസം രാവിലെയാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. പണവും രേഖകളും പോയ വിഷമത്തിൽ ബുധനാഴ്‌ച രാവിലെ കടയിലെത്തിയ ഗോവിന്ദൻ കണ്ടത് കടയുടെ മുൻപിലെ ഇരുമ്പ് ഗ്രില്ലിന്‍റെ വാതിൽ പിടിയിൽ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചിയാണ്. മോഷണം പോയ ബാഗും രേഖകളുമായിരുന്നു അതിനുള്ളിൽ. എന്നാൽ പണം ഉണ്ടായിരുന്നില്ല.

രാവിലെ പത്തരയോടെ ഹെൽമറ്റ് ധരിച്ച രണ്ടുപേർ ബൈക്കിലെത്തുന്നതും ബാഗ് കൊണ്ടുവയ്ക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പണം നഷ്‌ടപ്പെട്ടെങ്കിലും രേഖകൾ കിട്ടിയ ആശ്വാസത്തിലാണ് ഗോവിന്ദൻ.

Last Updated : Oct 6, 2022, 7:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.