ETV Bharat / state

ആധിയും വ്യാധിയും അകറ്റാൻ ആടിവേടന്മാർ വരവായി

ഒറ്റ ചെണ്ടയുടെ അകമ്പടിയിൽ കൈമണി കിലുക്കിയാണ് ആടിവേടന്മാരുടെ ദേശസഞ്ചാരം.

വടക്കൻ കേരളത്തിൽ ആടിവേടൻമാരുടെ ഗൃഹസന്ദർശനം
author img

By

Published : Aug 1, 2019, 11:46 PM IST

Updated : Aug 2, 2019, 1:12 AM IST

കാസർകോട്: കർക്കിടകമാസത്തിലെ ആധികളും വ്യാധികളും അകറ്റാൻ വടക്കൻ കേരളത്തിൽ ആടിവേടൻമാരുടെ ഗൃഹസന്ദർശനം. തോറ്റംപാട്ടുകളുടെ തെയ്യങ്ങൾ വീടുകളിലെത്തിയാൽ ഐശ്വര്യം വർധിക്കും എന്നാണ് വിശ്വാസം. ആടിയും വേടനും ഗളിഞ്ചനും ശിവപാർവ്വതിമാരുടെയും അർജ്ജുനനേയും സങ്കൽപ്പത്തിലുള്ള കുട്ടികളാണ് പഞ്ഞമാസമായ കർക്കിടകത്തിൽ വീടുകളെ ഉണർത്തുന്നത്.

വടക്കൻ കേരളത്തിൽ ആടിവേടൻമാരുടെ ഗൃഹസന്ദർശനം

ഒറ്റ ചെണ്ടയുടെ അകമ്പടിയിൽ കൈമണി കിലുക്കിയാണ് ആടിവേടന്മാരുടെ ദേശസഞ്ചാരം. വീടുകളിൽ നിലവിളക്ക് കത്തിച്ച് തെയ്യത്തെ വരവേൽക്കും. തോറ്റംപാട്ടിന് ഒപ്പമുള്ള തെയ്യാട്ടം കഴിഞ്ഞാൽ ഗുരുതി ഉഴിയുന്നതോടെ ജേഷ്ടകൾ ഒഴിഞ്ഞുപോയി ഐശ്വര്യം പടികയറി എത്തുമെന്നാണ് വിശ്വാസം. കുട്ടികൾ കെട്ടിയാടുന്നു എന്നതാണ് സാധാരണ തെയ്യങ്ങളിൽ നിന്നും കർക്കിടക തെയ്യങ്ങളെ വ്യത്യസ്തമാക്കുന്നത്. മുഖത്തെഴുത്തും ആടയാഭരണങ്ങളും കിരീടവും ഒക്കെ അണിയിച്ചാണ് ആടിവേടനെ ഒരുക്കുന്നത്. ഗളിഞ്ചൻ തെയ്യത്തിന് കുരുത്തോലയും ഓലക്കുടയും ആണ് ഉപയോഗിക്കുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന തെയ്യങ്ങളുടെ സഞ്ചാരം രാത്രിയോടെയാണ് അവസാനിക്കുക. ഒരു ഗ്രാമത്തിനാകെ ഐശ്വര്യം പ്രദാനം ചെയ്ത് ഒരു മാസം മുഴുവനായും കർക്കിടക തെയ്യങ്ങൾ ദേശസഞ്ചാരം നടത്തും.

Intro:കർക്കിടകമാസത്തിലെ ആധികളും വ്യാധികളും അകറ്റാൻ വടക്കൻ കേരളത്തിൽ ആടിവേടൻ മാരുടെ ഗൃഹസന്ദർശനം. തോറ്റംപാട്ടുകളുടെ തെയ്യങ്ങൾ വീടുകളിലെത്തി യാൽ ഐശ്വര്യം വർദ്ധിക്കും എന്നാണ് വിശ്വാസം
Body:
ഹോൾഡ് തെയ്യങ്ങളുടെ സഞ്ചാരം

ആടിയും വേടനും ഗളിഞ്ചനും. ശിവപാർവ്വതി മാരുടെയും അർജ്ജുനനേയും സങ്കൽപ്പത്തിലുള്ള കുട്ടികളാണ് പഞ്ഞമാസമായ കർക്കിടകത്തിൽ വീടുകളെ ഉണർത്തുന്നത്.
ഹോൾഡ് - തെയ്യം ചുവട് വെക്കുന്നത്
ഒറ്റ ചെണ്ടയുടെ അകമ്പടിയിൽ കൈമണി കിലുക്കിയാണ് ആടിവേടൻ മാരുടെ ദേശസഞ്ചാരം.
വീടുകളിൽ നിലവിളക്ക് കത്തിച്ച് തെയ്യത്തെ വരവേൽക്കും. തോറ്റംപാട്ടിന് ഒപ്പമുള്ള തെയ്യാട്ടം കഴിഞ്ഞാൽ ഗുരുതി ഉഴിയുന്നതോടെ ജേഷ്ടകൾ ഒഴിഞ്ഞുപോയി ഐശ്വര്യം പടികയറി എത്തുമെന്നാണ് വിശ്വാസം.

ബൈറ്റ് - ചന്ദ്രൻ പണിക്കർ കാടകം

കുട്ടികൾ കെട്ടിയാടുന്നു എന്നതാണ് സാധാരണ തെയ്യങ്ങളിൽ നിന്നും കർക്കിടക തെയ്യങ്ങളെ വ്യത്യസ്തമാക്കുന്നത്. മുഖത്തെഴുത്തും ആടയാഭരണങ്ങളും കിരീടവും ഒക്കെ അണിയിച്ചാണ് ആടിവേടനെ ഒരുക്കുന്നത്. ഗളിഞ്ചൻ തെയ്യത്തിന് കുരുത്തോലയും ഓലക്കുടയും ആണ് ഉപയോഗിക്കുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന തെയ്യങ്ങളുടെ സഞ്ചാരം രാത്രിയോടെയാണ് അവസാനിക്കുക. ഒരു ഗ്രാമത്തിനാകെ ഐശ്വര്യം പ്രദാനം ചെയ്ത് ഒരു മാസം മുഴുവനായും കർക്കിടക തെയ്യങ്ങൾ ദേശസഞ്ചാരം നടത്തുന്നത്

Conclusion:
പ്രദീപ് നാരായണൻ
ഇ ടി വി ഭാരത്
കാസർകോട്
Last Updated : Aug 2, 2019, 1:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.