ETV Bharat / state

കളമൊഴിഞ്ഞ് കളിയാട്ടങ്ങൾ: അടുത്ത തെയ്യക്കാലത്തിനായി കാത്തിരിക്കാം

തുലാം പത്തിന് തുടങ്ങി കാവുകളെയും തറവാട് ഭവനങ്ങളെയും ഭക്തിയിൽ ആറാടിച്ച തെയ്യക്കോലങ്ങൾ. ഭക്തർക്ക് മഞ്ഞൾപ്രസാദം നൽകി ഗുണം വരണമെന്ന് അരുളിയ ശാന്തസ്വരൂപിണികളും ഉഗ്രമൂർത്തികളും ആയ തെയ്യങ്ങളെല്ലാം അണിയറയിലേക്ക് മടങ്ങുകയാണ്.

കളമൊഴിഞ്ഞ് കളിയാട്ടങ്ങൾ
author img

By

Published : Jun 8, 2019, 12:03 AM IST

കാസർകോട്: ഉത്തരകേരളത്തിൽ ഒരു തെയ്യക്കാലം കൂടി അരങ്ങൊഴിയുന്നു. നീലേശ്വരം മന്നൻപുറത്ത് കാവിലെ കലശ ഉത്സവത്തോടെയാണ് കളിയാട്ടങ്ങൾക്ക് സമാപനമായത്. തെയ്യങ്ങൾ അണിയറയിലേക്ക് മടങ്ങിയതോടെ ഇനിയുള്ള ആറുമാസക്കാലം തെയ്യം കലാകാരന്മാർക്ക് വറുതിയുടെ നാളുകൾ ആണ്. തുലാം പത്തിന് തുടങ്ങി കാവുകളെയും തറവാട് ഭവനങ്ങളെയും ഭക്തിയിൽ ആറാടിച്ച തെയ്യക്കോലങ്ങൾ. ഭക്തർക്ക് മഞ്ഞൾപ്രസാദം നൽകി ഗുണം വരണമെന്ന് അരുളിയ ശാന്തസ്വരൂപിണികളും ഉഗ്രമൂർത്തികളും ആയ തെയ്യങ്ങളെല്ലാം അണിയറയിലേക്ക് മടങ്ങുകയാണ്. നിലേശ്വരം മന്നംപുറത്ത് കാവ് കലശത്തോടെ വടക്കൻ കേരളത്തിൽ വീണ്ടും ഒരു തെയ്യക്കാലത്തിന് കൂടി പരിസമാപ്തി. ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് നിറഞ്ഞാടിയ തെയ്യം കലാകാരന്മാർക്ക് ഇനിയുള്ള ആറുമാസം വിശ്രമകാലം.

ഉത്തര കേരളത്തില്‍ തെയ്യക്കാലത്തിന് സമാപനം

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ടതോടെയാണ് ദൈവ കോലങ്ങൾ അരങ്ങുണർത്തുന്നത്. മത സാഹോദര്യത്തിന്‍റെ അടയാളമായ മാപ്പിളത്തെയ്യവും പൊലീസ് തെയ്യവുമെല്ലാം ഭക്തർക്ക് മുന്നിലെത്തി അനുഗ്രഹം ചൊരിഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കെട്ടിയാടുന്ന പെരുങ്കളിയാട്ടവും വയനാട്ടുകുലവനും ഉത്സവകാലത്തെ പ്രത്യേക അനുഭവങ്ങളാണ്. നാടുണർത്തുന്ന തോറ്റംപാട്ടുകൾക്കും തെയ്യങ്ങളുടെ വര വിളികൾക്കും ഇനി അടുത്ത തുലാം പത്ത് വരെയുള്ള കാത്തിരിപ്പ്.

Intro:Body:

കളമൊഴിഞ്ഞ് കളിയാട്ടങ്ങൾ: അടുത്ത തെയ്യക്കാലത്തിനായി കാത്തിരിക്കാം

കാസർകോട്: ഉത്തരകേരളത്തിൽ ഒരു തെയ്യക്കാലം കൂടി അരങ്ങൊഴിയുന്നു. നീലേശ്വരം മന്നൻപുറത്ത് കാവിലെ കലശ ഉത്സവത്തോടെയാണ് കളിയാട്ടങ്ങൾക്ക് സമാപനമായത്. തെയ്യങ്ങൾ അണിയറയിലേക്ക് മടങ്ങിയതോടെ ഇനിയുള്ള ആറുമാസക്കാലം തെയ്യം കലാകാരന്മാർക്ക് വറുതിയുടെ നാളുകൾ ആണ്.

തുലാം പത്തിന് തുടങ്ങി കാവുകളെയും തറവാട് ഭവനങ്ങളെയും ഭക്തിയിൽ ആറാടിച്ച തെയ്യക്കോലങ്ങൾ. ഭക്തർക്ക് മഞ്ഞൾപ്രസാദം നൽകി ഗുണം വരണമെന്ന് അരുളിയ ശാന്തസ്വരൂപിണികളും ഉഗ്രമൂർത്തികളും ആയ തെയ്യങ്ങളെല്ലാം അണിയറയിലേക്ക് മടങ്ങുകയാണ്. നിലേശ്വരം മന്നംപുറത്ത് കാവ് കലശത്തോടെ വടക്കൻ കേരളത്തിൽ വീണ്ടും ഒരു തെയ്യക്കാലത്തിന് കൂടി പരിസമാപ്തി. ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് നിറഞ്ഞാടിയ തെയ്യം കലാകാരന്മാർക്ക് ഇനിയുള്ള ആറുമാസം വിശ്രമകാലം.

byte രാജൻ പണിക്കർ, തെയ്യം കലാകാരൻ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ടതോടെയാണ് ദൈവ കോലങ്ങൾ അരങ്ങുണർത്തുന്നത്. മത സാഹോദര്യത്തിന്റെ അടയാളമായ മാപ്പിളത്തെയ്യവും പൊലീസ് തെയ്യവുമെല്ലാം ഭക്തർക്ക് മുന്നിലെത്തി അനുഗ്രഹം ചൊരിഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കെട്ടിയാടുന്ന പെരുങ്കളിയാട്ടവും വയനാട്ടുകുലവനും ഉത്സവകാലത്തെ പ്രത്യേക അനുഭവങ്ങളാണ്. നാടുണർത്തുന്ന തോറ്റംപാട്ടുകൾക്കും തെയ്യങ്ങളുടെ വര വിളികൾക്കും ഇനി അടുത്ത തുലാം പത്ത് വരെയുള്ള കാത്തിരിപ്പ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.