ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിനതടവും പിഴയും - ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു
സർക്കാർ ഇരക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. സർക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യ വിധിയാണിത്.
കാസര്‍കോട്: ഒമ്പത് വയസുകാരിയെ ക്ലാസ് മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. കാസര്‍കോട് കിനാനൂരെ പി.രാജന്‍ നായരെയാണ് ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവിനും കോടതി വിധിച്ചു. സര്‍ക്കാര്‍ ഇരക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യ വിധികൂടിയാണിത്. പോക്‌സോ നിയമത്തില്‍ ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരമാണ് വിധി.
ചുള്ളിക്കര ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസുകാരിയെ ഐടി ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി സ്‌കൂളില്‍ പോകാത്തതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡന വിവരം പുറത്തറിയുകയായിരുന്നു. രാജപുരം പൊലീസാണ് അധ്യാപകനായ രാജനെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസില്‍ ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചുവെങ്കിലും നിഷേധിക്കുകയായിരുന്നു. കാസര്‍കോട് പോക്‌സോ കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ശേഷം പ്രതി കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു.
[1/25, 3:27 PM] pradeepan kasargod: 9വയസുകാരിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 20 വർഷം കഠിനതടവ്. 25000 രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം
കാസർകോട് ചുള്ളിക്കര ജിഎൽപി സ്കൂളിലെ അധ്യാപകൻ രാജൻ നായരെയാണ് ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്
2018 ഒക്ടോബറിൽ സ്കൂളിലെ ഐടി ക്ലാസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
[1/25, 3:37 PM] pradeepan kasargod: സർക്കാർ ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. സർക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യ വിധി. പോക്സോ നിയമത്തിൽ ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരമാണ് വിധി.
Conclusion: