ETV Bharat / state

ടാറ്റ കൊവിഡ് ആശുപത്രിയില്‍ 150 കിടക്കകള്‍ കൂടി തയ്യാറാക്കും

ഒരു കണ്ടെയ്‌നറില്‍ നാല്‌ കിടക്കകള്‍ എന്ന നിലയിലാണ് 540 പേര്‍ക്കുള്ള ചികിത്സാ സൗകര്യം കണക്കാക്കിയത്.

covid  ടാറ്റ കൊവിഡ് ആശുപത്രി  150 കിടക്കകള്‍  Tata covid Hospital  150 more beds
ടാറ്റ കൊവിഡ് ആശുപത്രിയില്‍ 150 കിടക്കകള്‍ കൂടി തയ്യാറാക്കും
author img

By

Published : Apr 22, 2021, 3:02 PM IST

കാസർകോട്‌: ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടാറ്റ കൊവിഡ് ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ്. ഒരാഴ്ചക്കകം 150 കിടക്കകള്‍ കൂടി തയ്യാറാക്കും. നിലവില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 150 പേര്‍ക്കുള്ള കിടക്കകള്‍ കൂടി ഒരുക്കുന്നതോടെ 350 രോഗികളെ ഇവിടെ ചികിത്സിക്കാം. മൊത്തം 540 കിടക്കകള്‍ക്കുള്ള കണ്ടെയ്‌നറുകളാണ് തെക്കിലിലെ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
ഒരു കണ്ടെയ്‌നറില്‍ നാല്‌ കിടക്കകള്‍ എന്ന നിലയിലാണ് 540 പേര്‍ക്കുള്ള ചികിത്സാ സൗകര്യം കണക്കാക്കിയത്. ഓഫീസ് സംവിധാനം, ലാബോറട്ടറി, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ജീവനക്കാരുടെ താമസം എന്നിവയ്ക്ക് വേണ്ടിയും കണ്ടെയ്‌നറുകള്‍ നീക്കിവെക്കും. ഐസിയു വാര്‍ഡുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു കണ്ടെയ്നറില്‍ മൂന്ന്‌ ബെഡുകള്‍ മാത്രമേ ഒരുക്കാന്‍ സാധിക്കൂ. ബെഡുകളുടെ അകലം ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിന്‍റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കേണ്ടതുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടാണ് 150 ബെഡുകള്‍ കൂടി ഒരുക്കാന്‍ തീരുമാനിച്ചത്.

ആശുപത്രിയിലെ വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയില്‍ തടസമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാമദാസ് അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള ബി, സി വിഭാഗം രോഗികളെയാണ് ടാറ്റ കൊവിഡ് ആശുപത്രിയില്‍ ചികിത്സിക്കുന്നത്. 12 ഓളം ഐസിയു കിടക്കകളും 70ഓളം സെന്‍ട്രലൈസ്ഡ് പൈപ്പ് ലൈന്‍ സൗകര്യമുള്ള കിടക്കകളും ഇവിടെ സജ്ജീകരിച്ചു കഴിഞ്ഞു. ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ ഇതുവരെയായി 1410 രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്.
കൂടുതൽ വായിക്കാൻ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് വര്‍ധനയുമായി ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.