ETV Bharat / state

പ്രവാസത്തിന് ശേഷം കൊവിഡ് കാലത്ത് അല്പം കപ്പ കൃഷി; വിജയം നൂറുമേനി - കൊവിഡ് കൃഷി

ജില്ലയിലെ കര്‍ഷക കൂട്ടായ്‌മയായ ഞാറ്റുവേല കൂട്ടായ്‌മയുടെ പിന്‍തുണയോടെ കിഴങ്ങ് വര്‍ഗവിളകള്‍ക്കൊപ്പം നെല്ല്, വാഴ, മത്സ്യകൃഷി, പച്ചക്കറി എന്നിവയും ജനാര്‍ദ്ദനന്‍ കൃഷി ചെയ്യുന്നുണ്ട്

TAPIOCA  tapioca farming  kasargod tapioca farming  covid farming  കപ്പ കൃഷി  കാസർകോട് കപ്പ കൃഷി  കൊവിഡ് കൃഷി  കൊവിഡ് കാലത്തെ കൃഷി
പ്രവാസ ജീവിതശേഷം കൊവിഡ് കാലത്ത് അൽപ്പം കപ്പ കൃഷി; വിജയം നൂറുമേനി
author img

By

Published : Apr 28, 2021, 6:55 AM IST

കാസർകോട്: സുഭിക്ഷകേരളത്തില്‍ സുഭിക്ഷമായി വിളഞ്ഞ് ഒന്നര ഏക്കര്‍ പറമ്പിലെ കപ്പ. നീലേശ്വരം സ്വദേശിയായ ജനാര്‍ദ്ദനനാണ് കാഞ്ഞങ്ങാട് അരയിപാലത്തിന് സമീപത്തെ പറമ്പില്‍ കപ്പത്തണ്ടുകള്‍ നട്ടുപരിപാലിച്ച് വിജയം കൊയ്‌തത്. കൊവിഡ് കാലത്ത് പ്രവാസ ജീവിതത്തിന് തിരശീല വിണതോടെയാണ് ജനാര്‍ദ്ദനന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി തുടങ്ങിയതോടെ ഒന്നര ഏക്കര്‍ പറമ്പ് കിളച്ചു മറിച്ചു. പറമ്പ് നിറയെ കപ്പത്തണ്ടുകള്‍ നട്ടു.

പ്രവാസ ജീവിതശേഷം കൊവിഡ് കാലത്ത് അൽപ്പം കപ്പ കൃഷി; വിജയം നൂറുമേനി

കാട്ടുപന്നികളുടെ ശല്യമുണ്ടാകുമെന്നതിനാല്‍ വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. എന്നാല്‍ വര്‍ഷം ഒന്നാകുമ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറത്താണ് ലഭിച്ച വിളവ്. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ വിളവെടുപ്പിനായി ജനാര്‍ദ്ദനന്‍റെ പറമ്പിലെത്തി. ജില്ലയിലെ കര്‍ഷക കൂട്ടായ്‌മയായ ഞാറ്റുവേല കൂട്ടായ്‌മയുടെ പിന്‍തുണയോടെ കിഴങ്ങ് വര്‍ഗവിളകള്‍ക്കൊപ്പം നെല്ല്, വാഴ, മത്സ്യകൃഷി, പച്ചക്കറി എന്നിവയും ജനാര്‍ദ്ദനന്‍ കൃഷി ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.