ETV Bharat / state

പ്ലൈവുഡ് ഫാക്‌ടറിയുടെ സ്ലാബ് തകർന്ന് അപകടം ; ജീവനക്കാരന് ദാരുണാന്ത്യം

അനന്തപുരത്തെ മൊണാര്‍ക് പ്ലൈവുഡ് ഫാക്‌ടറിയിൽ സ്ലാബ് തകർന്ന് ദേഹത്ത് വീണ് ജീവനക്കാരൻ മരിച്ചു

plywood employee death  പ്ലൈവുഡ് ഫാക്‌ടറി അപകടം  സ്ലാബ് തകർന്ന് വീണ് മരിച്ചു  മൊണാര്‍ക് പ്ലൈവുഡ് ഫാക്‌ടറി  സ്ലാബ് തകർന്ന് വീണു  അപകടം  Accident  Plywood factory accident  slab collapsed  Monarch Plywood Factory  slab collapsed in plywood factory
Plywood Factory Employee death
author img

By

Published : Aug 8, 2023, 9:17 AM IST

Updated : Aug 8, 2023, 3:07 PM IST

കാസർകോട് : പ്ലൈവുഡ് ഫാക്‌ടറിയിൽ സ്ലാബ് തകർന്ന് വീണ് സൂപ്പർവൈസർ മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി റൗഫ് (55) ആണ് മരിച്ചത്. നവീകരണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു. കുമ്പള അനന്തപുരത്തെ മൊണാര്‍ക് പ്ലൈവുഡ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്.

തിങ്കളാഴ്‌ച(07.08.2023) ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് റൗഫിന്‍റെ ശരീരത്തിലാണ് പതിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം : ഇക്കഴിഞ്ഞ ജൂലൈ 11ന് എറണാകുളത്ത് ഇടയാർ റോയൽ ഗ്ലാസ് ഫാക്‌ടറിയിൽ സ്റ്റിക്കർ പതിക്കുന്നതിനിടെ ഗ്ലാസ് പാളികൾ ശരീരത്തിലേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചിരുന്നു. അസം സ്വദേശിയായ ധൻ കുമാറാണ് വലിയ ഗ്ലാസ് പാളി ശരീരത്തിലേക്ക് വീണ് മരിച്ചത്. ജൂലൈ 11 ചൊവ്വാഴ്‌ച പുലർച്ചെ 2.40 ഓടെയായിരുന്നു അപകടം നടന്നത്. സ്റ്റാൻഡ് തകർന്നതോടെ ഗ്ലാസ് പാളികൾ താഴേക്ക് പതിക്കുകയായിരുന്നു.

ഭാരമേറിയ ഗ്ലാസിനും യന്ത്രത്തിനുമിടയിൽ തൊഴിലാളി കുടുങ്ങി. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇവിടെ നിന്ന് മാറി നിൽക്കുന്ന സമയത്തായിരുന്നു സംഭവം ഉണ്ടായത്. ഏലൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി ഗ്ലാസ് എടുത്ത് മാറ്റിയ ശേഷമാണ് തൊഴിലാളിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More : സ്റ്റിക്കർ പതിക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണു ; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി : പാലക്കാട് സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറിയുണ്ടായി ഒരാൾ മരണപ്പെട്ടിരുന്നു. കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്‌ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പത്തനംതിട്ട സ്വദേശി അരവിന്ദനാണ് പൊട്ടിത്തെറിയിൽ മരിച്ചത്. സംഭവത്തില്‍ രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ജൂൺ 20ന് പുലർച്ചെ അഞ്ചരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഫർണസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്‌ടറിയിൽ തീ ആളിപ്പടർന്നിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നാലെ ഫയർഫോഴ്സെത്തി തീ അണയ്‌ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനിയിലാണ് സ്‌ഫോടനം നടന്നത്.

Read More : Explosion In Steel Factory| പാലക്കാട് സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

പടക്ക നിര്‍മാണശാലയിൽ സ്‌ഫോടനം : ഇക്കഴിഞ്ഞ മെയ്‌ 16 നാണ് കിഴക്കന്‍ മിദ്‌നാപൂരിലെ പടക്ക നിര്‍മാണശാലയിൽ സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ അഞ്ചുപേര്‍ മരണപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. കിഴക്കൻ മിദ്‌നാപൂർ ജില്ലയിലെ എഗ്ര ബ്ലോക്കിലെ സഹാറ പ്രദേശത്താണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ഇവിടെ അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്.

Read More : പശ്ചിമ ബംഗാളില്‍ പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം; 5 മരണം, ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍

Last Updated : Aug 8, 2023, 3:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.