കാസർകോട്: മലപ്പുറം വളാഞ്ചേരിയില്‍ ദേവികയുടെ ആത്മഹത്യക്ക് സർക്കാർ ഉത്തരവാദിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കാസർകോട് കലക്‌ടറേറ്റിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. വിദ്യാഭ്യാസം മൗലികാവകാശമായ രാജ്യത്ത് വിദ്യാഭ്യാസ സൗകര്യം ലഭിക്കാതെ ഒരു വിദ്യാർഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് കേരള സർക്കാരിന്‍റെ മൗലികാവകാശ ലംഘനമാണന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോമോൻ ജോസ് പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ബി.പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ദേവികയുടെ ആത്മഹത്യ; കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം - Youth Congress
കാസർകോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.