ETV Bharat / state

ഗതാഗത നിയന്ത്രണത്തിന് കുട്ടി പൊലീസുകൾ സജീവം - കുട്ടി പൊലീസുകൾ

കാസര്‍കോട് ജിഎച്ച്എസ്എസിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ് ട്രാഫിക് നിയന്ത്രിക്കുന്നത്

ഗതാഗത നിയന്ത്രണത്തിന് കുട്ടി പൊലീസുകൾ
author img

By

Published : Jul 3, 2019, 5:31 PM IST

Updated : Jul 3, 2019, 7:40 PM IST

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന് കുട്ടി പൊലീസ്. രാവിലെയും വൈകിട്ടുമുള്ള സമയങ്ങളിലാണ് നിരത്തുകളില്‍ കുട്ടിപ്പൊലീസുകൾ വാഹനങ്ങളെ നിയന്ത്രിക്കുന്നത്. കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജിഎച്ച്എസ്എസിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. പൊലീസുകാര്‍ക്കൊപ്പം നിരത്തിലിറങ്ങുന്ന ഇവര്‍ സഹപാഠികളെയും മറ്റുള്ളവരെയും റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നു. സ്‌കൂളിലെ 40 കുട്ടിപ്പൊലീസുകാര്‍ അഞ്ച് ബാച്ചുകളായി തിരിഞ്ഞാണ് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഗതാഗത നിയന്ത്രണത്തിനിറങ്ങുന്നത്. 2013ലാണ് ജിഎച്ച്എസ്എസിലെ കുട്ടികള്‍ ട്രാഫിക് പൊലീസിനെ സഹായിക്കാനാരംഭിച്ചത്. തിരക്കുള്ള സമയത്ത് അപകടം വര്‍ധിച്ചതാണ് കുട്ടി പൊലീസിന്‍റെ സേവനത്തിന് കാരണം. ഇത്തരത്തില്‍ ജില്ലയിലെ 31 സ്‌കൂളുകളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നുണ്ട്.

കാസര്‍കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന് കുട്ടി പൊലീസ്. രാവിലെയും വൈകിട്ടുമുള്ള സമയങ്ങളിലാണ് നിരത്തുകളില്‍ കുട്ടിപ്പോലീസും വാഹനങ്ങളെ നിയന്ത്രിക്കുന്നത്.
വി.ഒ
കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജി.എച്ച്.എസ്.എസ് കാസര്‍കോട്ടെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. പോലീസുകാര്‍ക്കൊപ്പം നിരത്തിലിറങ്ങുന്ന ഇവര്‍ സഹപാഠികളെയും മറ്റുള്ളവരെയും റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നു. സ്‌കൂളിലെ 40 കുട്ടിപ്പോലീസുകാര്‍ അഞ്ച് ബാച്ചുകളായി തിരിഞ്ഞാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഗതാഗത നിയന്ത്രണത്തിനിറങ്ങുന്നത്.

ബൈറ്റ്- ഫ്രാന്‍സിസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍
ബൈറ്റ്- ഹരിന്‍രാജ്, സ്റ്റുഡന്റ് പോലീസ്, കാഡറ്റ്

2013 ലാണ് ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ ട്രാഫിക് പൊലീസിനെ സഹായിക്കാനാരംഭിച്ചത്. തിരക്കുള്ള സമയത്ത് അപകടം വര്‍ദ്ധിച്ചതാണ് കുട്ടി പൊലീസിന്റെ സേവനത്തിന് കാരണം. ഇത്തരത്തില്‍ ജില്ലയിലെ 31 സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നുണ്ട്.
ഇടിവി ഭാരത്
കാസര്‍കോട്

Last Updated : Jul 3, 2019, 7:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.