കാസർകോട്: കൊവിഡ് - 19 രോഗ ബാധ രൂക്ഷമായ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ രോഗ ബാധിതരെ കണ്ടെത്തിയ കാസർകോട് നഗരസഭയിലും പള്ളിക്കര, ഉദുമ, ചെമ്മനാട്, മൊഗ്രാൽ പുത്തൂർ, മധൂർ തുടങ്ങിയ പഞ്ചായത്തുകളിലും പൊതു ജനം പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. ഇവിടങ്ങൾ വരും ദിവസങ്ങളില്‍ പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലാക്കും. അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനം തുടങ്ങും. നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം എത്തിച്ചു നല്‍കും. ഇതിനൊപ്പം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കാസർകോട്ടെ സ്പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
കാസർകോട് സമ്പൂർണ പൊലീസ് നിയന്ത്രണത്തിലേക്ക് - കർശന നിയന്ത്രണങ്ങൾ
രോഗ ബാധിതരെ കണ്ടെത്തിയ സ്ഥലങ്ങളിൽ ജനം പുറത്തിറങ്ങുന്നത് പൂര്‍ണ്ണമായും വിലക്കി. അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനം തുടങ്ങും.