ETV Bharat / state

ഭാര്യയെ രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങി ഷുക്കൂർ വക്കീൽ; രണ്ടാം വിവാഹത്തിന് പിന്നിലെ രഹസ്യം പറഞ്ഞ് നടന്‍ - Shukkur Vakkeel

ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ നടന്‍ ഷുക്കൂര്‍ ഭാര്യയെ വീണ്ടും വിവാഹം കഴിക്കുന്നു.

Actor Shukkur Vakkeel second marriage  Shukkur Vakkeel s second marriage  Shukkur Vakkeel Facebook Post  Shukkur Vakkeel first marriage  Two major accidents happened to Shukkur Vakkeel  The Muslim Personal Law Application Act  Marriage by Special Marriage Act  ഭാര്യയെ രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങി ഷുക്കൂർ  വിവാഹത്തിന് പിന്നിലെ രഹസ്യം പറഞ്ഞ് ഷുക്കൂര്‍  നടന്‍ ഷുക്കൂര്‍ ഭാര്യയെ വീണ്ടും വിവാഹം കഴിക്കുന്നു  ന്നാ താൻ കേസ് കൊട്  ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ നടന്‍ ഷുക്കൂര്‍  Shukkur Vakkeel is ready to marry his wife  Actor Shukkur Vakkeel  Shukkur Vakkeel  ഷുക്കൂർ വക്കീൽ
ഭാര്യയെ രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങി ഷുക്കൂർ വക്കീൽ
author img

By

Published : Mar 6, 2023, 1:24 PM IST

കാസർകോട്: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് നടനും അഭിഭാഷകനുമായ ഷുക്കൂര്‍. ഷുക്കൂര്‍ വക്കീലിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാര്യയെ വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ ഷുക്കൂര്‍.

Shukkur Vakkeel s second marriage: 'ഈ വരുന്ന മാർച്ച് എട്ടിന് എന്‍റെ രണ്ടാം വിവാഹമാണ്' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വളരെ നീണ്ട കുറിപ്പാണ് വന്നത്. ഭാര്യയെ നിയമ പ്രകാരം ഒരിക്കൽ കൂടി വിവാഹം ചെയ്യുന്നതിന് പിന്നിൽ ഒരു രഹസ്യം കൂടിയുണ്ട്. മുസ്‌ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്‍റെ സ്വത്തുക്കളുടെ അവകാശം പൂർണമായും പെൺ മക്കൾക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ഷൂക്കൂർ ഫേസ്ബുക്ക്‌ പോസ്‌റ്റിൽ പറയുന്നത്.

Shukkur Vakkeel Facebook Post: ഒരു വിവാഹം കൂടി ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്ന്‌ പറഞ്ഞു കൊണ്ടാണ് ഷുക്കൂര്‍ തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. 'ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ വിധേയരാകും. പറഞ്ഞു വന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്‍റെ രണ്ടാമത്തെ വിവാഹമാണ്... വിശദമായി പറയാം. 1994 ഒക്ടോബർ ആറിനായിരുന്നു എന്‍റെ ആദ്യ വിവാഹം.

Shukkur Vakkeel first marriage: ഇസ്‌ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടിൽ ആലിക്കുട്ടിയുടെയും കെ.എം സാറയുടെയും മകൾ പി.എ ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂർ കാടങ്കോട് നസീമ മൻസിലിൽ വച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.

  • " class="align-text-top noRightClick twitterSection" data="">

ഒക്ടോബർ ഒമ്പതു മുതൽ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെൺമക്കളാണ് വരിവരിയായി കടന്നു വന്നത്. മൂന്നു പെൺമക്കളുടെ പിതാവായി സ്വർഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാൻ! മരണം കൺമുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദർഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികൾ ഉള്ളിൽ ഉടലെടുത്തത്.

Two major accidents happened to Shukkur Vakkeel life: ഇന്നും ഓർക്കാൻ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തിൽ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാൻ ബാക്കിയായി. മൂന്ന് വർഷങ്ങൾക്ക് ശേഷം, 2020ലും മറ്റൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെൽറ്റായിരുന്നു. ഞാൻ മരണപ്പെട്ടാൽ, പലർക്കും സങ്കടം വരും! എഫ്‌ബിയിൽ സുഹൃത്തുക്കളുടെ പോസ്‌റ്റുകള്‍ വന്നേക്കാം.

ഖബറടക്കവും പ്രാർത്ഥനയും കഴിഞ്ഞ് ബന്ധുക്കൾ പിരിയും, അവസാനം വീട്ടുകാർ മാത്രം ബാക്കിയാവും. എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്? കടം വല്ലതും തീർക്കാനുണ്ടോ? സമ്പാദ്യങ്ങൾ മക്കൾക്കുള്ളതല്ലേ? തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും. എന്‍റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങൾ മൂന്നു മക്കൾക്ക് കിട്ടേണ്ടതല്ലേ? സംശയമെന്തിരിക്കുന്നു. അവർക്കു തന്നെ കിട്ടണം. എന്നാൽ, അവർക്ക് കിട്ടുമോ? അതെന്തേ അങ്ങിനെ ഒരു ചോദ്യം! കിട്ടില്ല, അതു തന്നെ.

The Muslim Personal Law Application Act: 1937ലെ The Muslim Personal Law (ശരിഅത്ത്) Application Act ആണ് കാരണം. ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്‌ലിമിന്‍റെ പിന്തുടർച്ച നിയമം, മുസ്ലിം പേഴ്‌സണൽ ലോ അഥവാ ശരീഅ പ്രകാരം ആണ്. എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തിൽ ഒന്നും പറയുന്നില്ല. എന്നാൽ 1906ൽ സര്‍ ഡി.എച്ച് മുള്ള എഴുതിയ 'പ്രിന്‍സിപ്പിള്‍സ് ഓഫ്‌ മഹോമെദന്‍ നിയമം' എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികൾ എടുക്കുന്ന സമീപന പ്രകാരം എന്‍റെ/ഞങ്ങളുടെ സ്വത്തിന്‍റെ മൂന്നിൽ രണ്ട്‌ ഓഹരി മാത്രമേ ഞങ്ങളുടെ മക്കൾക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.

അഥവാ തഹിസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമെ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്‍റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതു മാത്രമാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്ക്‌ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ മുഴുവൻ സ്വത്തും മക്കൾക്ക് തന്നെ കിട്ടിയേനെ. ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായത്‌ കൊണ്ട് മാത്രം കടുത്ത വിവേചനം മക്കൾ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല.

1950 ൽ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14-ാം അനുഛേദം ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നൽകുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്‌ടീസ് ചെയ്യുന്നവരുടെ മക്കൾക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്. തങ്ങളുടെ ജീവിത സമ്പാദ്യം സ്വന്തം മക്കൾക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെൺ മക്കൾ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകൾക്കെന്താണ് പോംവഴി?

അനന്തര സ്വത്ത് പെൺ മക്കൾക്ക് തന്നെ ലഭിക്കാൻ എന്താണ് മാർഗ്ഗം? നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങൾക്ക് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക വഴി 1954ൽ നമ്മുടെ പാർലമെന്‍റ്‌ അംഗീകരിച്ച സ്പെഷ്യൽ മാര്യേജ് ആക്‌ട്‌ മാത്രമാണ്. അതിൽ ആശ്രയം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.

1994 ഒക്ടോബർ 6ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തർദേശീയ വനിതാ ദിനമായ 2023 മാർച്ച് 8ന് കാഞ്ഞങ്ങാട് ഹോസ്‌ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്.

Marriage by Special Marriage Act: കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്‌റ്ററില്‍ ഒപ്പു വയ്‌ക്കും ഇന്‍ശാ അല്ലാഹ്. ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്‍റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തി നിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നു കൂടി വിവാഹിതരാകുന്നു.

നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്‍റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്. സമത്വം സകല മേഖലകളിലും പരക്കട്ടെ. എല്ലാവര്‍ക്കും നന്മയും സ്‌നേഹവും നേരുന്നു. എല്ലാവര്‍ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.