കാസർകോട്: ജനങ്ങളിൽ പുലർത്തിയ വിശ്വാസത്തിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ചെങ്കള ഡിവിഷനിൽ ജയിച്ച ഇടത് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂർ. ജില്ലാ പഞ്ചായത്ത് ഭരണത്തിലെത്താൻ ഇടതു മുന്നണിക്ക് നിർണായകമായത് ഷാനവാസിന്‍റെ വിജയമാണ്. 139 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വലതു മുന്നണിയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടുള്ള ഷാനവാസ് പാദൂരിന്‍റെ വിജയം. മികച്ച പിൻതുണ ഇടതു മുന്നണിയുടെ ഭാഗത് നിന്നുണ്ടായെന്നും അഞ്ച് വർഷക്കാലം ഇടതിനൊപ്പം ഉറച്ചു നിൽക്കുമെന്നും ഷാനവാസ് പാദൂർ പറഞ്ഞു.
ജനങ്ങളിൽ പുലർത്തിയ വിശ്വാസത്തിന്‍റെ ഫലം; ഷാനവാസ് പാദൂർ - kasargod local body election
കാസർകോഡ് ജില്ലാ പഞ്ചായത്ത് ഭരണത്തിലെത്താൻ ഇടതു മുന്നണിക്ക് നിർണായകമായത് ഷാനവാസിന്‍റെ വിജയമാണ്.