ETV Bharat / state

Sexually Abused Eight Year Old Girl : ചിറ്റാരിക്കാലിൽ എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു ; രണ്ടാനച്ഛനും സഹോദരനും അറസ്‌റ്റിൽ - മദ്യം നൽകി പീഡിപ്പിച്ചു

Stepfather And His Brother Arrested In Pocso Case : എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടാനച്ഛൻ കൊലപാതക കേസ് പ്രതിയാണ്

arrest fàther  Sexually Abused Eight Year Old Girl  Stepfather And His Brother Arrested In Kasaragod  Sexually Abused Eight Year Old Girl In Kasaragod  rape case In Kasaragod  Sexually Abused Stepfather And Brother Arrested  എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു  രണ്ടാനച്ഛനും സഹോദരനും അറസ്‌റ്റിൽ  എട്ട് വയസുകാരിയോട് ക്രൂരത  മദ്യം നൽകി പീഡിപ്പിച്ചു  പോക്സോ കേസിൽ അറസ്‌റ്റ്‌
Sexually Abused Eight Year Old Girl
author img

By ETV Bharat Kerala Team

Published : Oct 26, 2023, 4:48 PM IST

കാസർകോട് : ചിറ്റാരിക്കാലിൽ എട്ട് വയസുകാരിയോട് ക്രൂരത. രണ്ടാനച്ഛനും, രണ്ടാനച്ഛന്‍റെ സഹോദരനും ചേർന്ന് കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു (Sexually Abused Eight Year Old Girl ). രണ്ട് പേരെയും ചിറ്റാരിക്കാൽ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. രണ്ടാനച്ഛൻ കൊലപാതക കേസ് പ്രതിയാണ്. ചിറ്റാരിക്കൽ പൊലീസ് ഇൻസ്പെക്‌ടർ രഞ്ജിത് രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രണ്ടുപ്രതികളെയും പോക്സോ കേസിൽ അറസ്‌റ്റ്‌ ചെയ്‌തത്.

വീട്ടിൽ അമ്മയില്ലാത്ത സമയത്താണ് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മയില്ലാത്ത സമയത്ത് കുട്ടിയെ സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതികൾ ഉപദ്രവിച്ചിരുന്നത്. മാനസികമായും ശാരീരികമായും അവശയായ നിലയിൽ കുട്ടിയെ കണ്ട് സംശയം തോന്നിയ ചിലരാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്.

തുടർന്ന് ചൈൽഡ് ലൈൻ കുട്ടിയിൽ നിന്ന് മൊഴിയെടുത്തതോടെ ക്രൂരമായ പീഡനം പുറത്തറിയുകയും പരാതി പൊലീസിന് കൈമാറുകയുമായിരുന്നു. അച്ഛനെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നേരത്തെ രണ്ടാനച്ഛനെ പിടികൂടിയിരുന്നത്. അറസ്‌റ്റ്‌ രേഖപ്പെടുത്തിയ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.