കാസർകോട്: തന്‍റെ ചിത്രത്തിന് മികച്ച അംഗീകാരം ലഭിച്ചതില്‍ നിറഞ്ഞ സന്തോഷമെന്ന് ദേശീയ അവാർഡിന് അർഹമായ 'തിങ്കളാഴ്‌ച നിശ്ചയം' സംവിധായകന്‍ സെന്ന ഹെഗ്‌ഡെ. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജനങ്ങളുടെ പിന്തുണ തന്നെയാണ് വലിയ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയാണ് തിങ്കളാഴ്‌ച നിശ്ചയം.
എന്നാലും സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയായതുകൊണ്ട് തന്നെ ഏത് നാട്ടിലും ഏത് ഭാഷ സംസാരിക്കുന്നയിടങ്ങളിലും എപ്പോഴും സംഭവിക്കാനിടയുള്ളതാണ് ഇതിലെ വിഷയം. ഭാഷയും ദേശവും മാറുമ്പോൾ അതിനനുസരിച്ച് രീതികൾ മാറിയേക്കാമെങ്കിലും പ്രണയം, സ്വാതന്ത്ര്യം തുടങ്ങിയ വൈകാരിക തലങ്ങൾക്ക് എവിടെയായാലും മാറ്റമുണ്ടാകില്ല.
പ്രണയവും സമകാലിക രാഷ്‌ട്രീയവുമെല്ലാം സമം ചേര്‍ത്തുള്ളൊരു ഫാമിലി എന്‍റര്‍ടൈൻമെന്‍റാണ് തിങ്കളാഴ്‌ച നിശ്ചയം.
also read:അവാര്‍ഡ് സച്ചിക്ക് സമര്‍പ്പിക്കുന്നു; നന്ദി പറയാനുള്ളത് അദ്ദേഹത്തോട്, മനസുതുറന്ന് ബിജു മേനോന്‍