കാസർകോട്: അതിശക്തമായ മഴ തുടരുന്നതിനാൽ കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ ജില്ല കലക്‌ടർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. ജില്ലയിൽ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ജില്ല കലക്‌ടർ നിർദേശം നൽകിയിട്ടുണ്ട്.
24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കണം. എല്ലാ മേഖലകളിലും ജാഗ്രത പാലിക്കുന്നതിനു ജനങ്ങൾക്ക് ആവശ്യമായി വരുന്ന ഘട്ടത്തിൽ സഹായം എത്തിക്കുന്നതിനും ജില്ലാ കലക്‌ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Also Read: എം.എ ലത്തീഫിന് സസ്‌പെന്‍ഷന്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം