കാസര്‍കോട്: വീടിനോട് ചേര്‍ന്ന് രണ്ട് കോടിയോളം രൂപയുടെ ചന്ദനം പിടികൂടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. തായൽ നായന്മാർമൂലയിലെ അബ്‌ദുൽ ഖാദറാണ് അറസ്റ്റിലായത്. കാസർകോട് ഗവ. കോളജ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അബ്‌ദുൽ ഖാദറിന്‍റെ വീട്ടിൽ നിന്നാണ് കലക്ടറും സംഘവും ചന്ദനം പിടികൂടിയത്.
കേസില്‍ വീട്ടുടമയായ അബ്‌ദുൾ ഖാദര്‍, സാദിഖ്, ഹനീഫ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതിന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ അനൂപ് കുമാര്‍, റേഞ്ച് ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ നിയോഗിച്ചിരുന്നു. കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്.