കാസർകോട്: സ്വർണക്കടത്ത് കേസിലെ കിംഗ് പിൻ മുഖ്യമന്ത്രിയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. സമരം ശക്തമാക്കുമെന്നും സമരങ്ങളെ അടിച്ചമർത്താമെന്ന ധാരണ മുഖ്യമന്ത്രിക്ക് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സത്യമാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു.
ജനങ്ങളുടെ മുൻപിൽ മുഖ്യമന്ത്രിക്ക് എതിരായി വലിയ തോതിലുള്ള സംശയങ്ങളും ആരോപണങ്ങളും ഉണ്ട്. ഇതിന് പരിഹാരം ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കാഞ്ഞങ്ങാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും: വി.ഡി സതീശന്‍