ETV Bharat / state

ആകർഷകമായി ചൗട്ട തോട്ടത്തിലെ റംബൂട്ടാൻ കൃഷി; വിളവെടുക്കുന്നത് ആയിരത്തിലധികം ചെടികളിൽ നിന്ന് - ചൗട്ട കുടുംബത്തിൻ്റെ റമ്പുട്ടാൻ തോട്ടം

മഞ്ചേശ്വരത്തെ മിയാപ്പദവിലാണ് ചൗട്ട തോട്ടം എന്നറിയപ്പെടുന്ന ചൗട്ട കുടുംബത്തിൻ്റെ 25 ഏക്കർ പഴത്തോട്ടം സ്ഥിതിചെയ്യുന്നത്

Rambutan farming  Rambutan farming in kasargod  കാസർകോട്ടെ റമ്പുട്ടാൻ കൃഷി  ചൗട്ട കുടുംബത്തിൻ്റെ റമ്പുട്ടാൻ തോട്ടം  മഞ്ചേശ്വരത്തെ മിയാപ്പദവിലെ റമ്പുട്ടാൻ തോട്ടം
ആകർഷകമായി ചൗട്ട തോട്ടത്തിലെ റമ്പൂട്ടാൻ കൃഷി; വിളവെടുക്കുന്നത് ആയിരത്തിലധികം ചെടികളിൽ നിന്ന്
author img

By

Published : Jul 19, 2022, 6:29 PM IST

കാസർകോട്: വിവിധതരം പഴവർഗങ്ങൾ വിളയുന്ന കാസർകോട്ടെ ചൗട്ട തോട്ടത്തിലെ റംബൂട്ടാൻ വസന്തം ആരെയും ആകർഷിക്കുന്നതാണ്. മഞ്ചേശ്വരത്തെ മിയാപ്പദവിലാണ് ചൗട്ട തോട്ടം എന്നറിയപ്പെടുന്ന ചൗട്ട കുടുംബത്തിൻ്റെ 25 ഏക്കർ പഴത്തോട്ടം. കൊക്കോയും, മാങ്കോസ്റ്റിനും ഇവിടെയുണ്ടെങ്കിലും ഏറ്റവും ആകർഷണം ചുവന്ന പഴമായ റംബൂട്ടാൻ തന്നെയാണ്.

ഒൻപത് വർഷം മുമ്പാണ് തോട്ടം ഉടമ ഡി ചന്ദ്രശേഖര ചൗട്ട ഇവിടെ റംബൂട്ടാൻ കൃഷി ആരംഭിച്ചത്. ആയിരത്തിലധികം റംബൂട്ടാൻ ചെടികൾ തോട്ടത്തിലുണ്ട്. കൃഷി പരിപാലിക്കാനായി 14 ജോലിക്കാരും ഇവർക്കുണ്ട്. പ്രതിവർഷം 15 ടൺ ഉൽപ്പാദനം ലഭിച്ചിരുന്ന തോട്ടത്തിൽ ഈ വർഷവും ശരാശരി വിളവുണ്ടെന്ന് ഉടമ പറയുന്നു.

എന്നാൽ മാർക്കറ്റ് വില ഇടിവിലായത് കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുൻപ് തെങ്കാശി, സേലം, കോയമ്പത്തൂർ മാർക്കറ്റുകളിൽ നിന്ന് ആളുകളെത്തി കിലോക്ക് 350 രൂപ വരെ വില നൽകി റമ്പൂട്ടാൻ ശേഖരിച്ചിരുന്നു. ഇപ്പോൾ 100-200 രൂപ വരെ മാത്രമേ കിലോഗ്രാമിന് ലഭിക്കുന്നുള്ളുവെന്നും ചന്ദ്രശേഖര ചൗട്ട പറഞ്ഞു.

ആകർഷകമായി ചൗട്ട തോട്ടത്തിലെ റമ്പൂട്ടാൻ കൃഷി; വിളവെടുക്കുന്നത് ആയിരത്തിലധികം ചെടികളിൽ നിന്ന്

കനത്ത മഴയിൽ പഴങ്ങൾ കൊഴിഞ്ഞ് വീണും നഷ്‌ടം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ മേയിൽ തന്നെ മഴ വന്നത് മൂലം നേരിയ ഉൽപ്പാദന കുറവും ഉണ്ടായിട്ടുണ്ട്. ഗ്രാമീണ മാർക്കറ്റുകളില്ലാത്തതിനാൽ കടുത്ത ചൂഷണവും റംബൂട്ടാൻ കർഷകർ നേരിടുന്നുണ്ട്. പല സ്ഥലങ്ങളിൽ നിന്നെത്തുന്ന ഏജൻ്റുമാർ പഴങ്ങൾ സംഭരിക്കുന്നത് കർഷകർക്ക് അർഹമായ വില ലഭിക്കാതിരിക്കാൻ കാരണമാകുന്നുണ്ട്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഫലവൃക്ഷങ്ങളിലൊന്നായ റംബൂട്ടാൻ കേരളത്തിലെ തനതായ കാലാവസ്ഥയില്‍ വളരെ വിജയകരമായി കൃഷിചെയ്യാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. കേരളത്തെ കൂടാതെ തമിഴ്‌നാട്ടിലെ കുറ്റാലം പോലുള്ള ചിലഭാഗങ്ങളിലും കര്‍ണ്ണാടകയിലും മഹാരാഷ്ട്രയില്‍ കൊങ്കണ്‍ പ്രദേശങ്ങളും റംബൂട്ടാൻ ധാരാളമായി കൃഷി ചെയ്തു വരുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.