ETV Bharat / state

പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ - loksabha suspension

പ്രതിഷേധത്തിന് ഏതറ്റം വരെയും പോകാനാണ് തീരുമാനമെന്നും ഇതര പ്രതിപക്ഷ കക്ഷികളുമായി യോജിച്ചുള്ള പ്രക്ഷോഭങ്ങൾ നടത്തുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ

rajmohan unnithan  രാജ്മോഹൻ ഉണ്ണിത്താൻ  കാസര്‍കോട് എംപി  കോണ്‍ഗ്രസ് സസ്‌പെന്‍ഷന്‍  പാർലമെന്‍റ് സസ്‌പെന്‍ഷന്‍  rajmohan unnithan mp  congress mp suspension  parliament suspension  loksabha suspension  loksabha speaker
പാർലമെന്‍റിൽ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
author img

By

Published : Mar 6, 2020, 2:52 PM IST

കാസര്‍കോട്: പാർലമെന്‍റിൽ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. സഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് അംഗങ്ങളെ ഈ സമ്മേളന കാലയളവിൽ പുറത്താക്കിയത്. ഇങ്ങനെ ചെയ്യുന്നതുവഴി പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിൽ ബില്ലുകൾ പാസാക്കിയെടുക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്‍റിൽ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

യുപിഎ ഭരിക്കുമ്പോൾ നടത്തിക്കൊണ്ടുപോകാൻ അനുവദിക്കാതെ നിരവധി സമ്മേളനങ്ങൾ ബിജെപി ബഹിഷ്‌കരിച്ചിട്ടുണ്ട്. കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്‌തു. എന്നാൽ കോൺഗ്രസ് മുക്തഭാരതം ഉണ്ടാകണമെന്ന് നിരന്തരം പ്രസംഗിക്കുന്ന മീനാക്ഷി ലേഖിയെ അധ്യക്ഷ കസേരയിലിരുത്തി കൊണ്ടാണ് ഏഴ് അംഗങ്ങളെ സസ്പെൻഡ് ചെയ്‌തത്. പാർലമെന്‍റ് ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ബിജെപിക്ക് സഭാ നടപടികൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്നാണ് ഇതിൽ നിന്നും മനസിലാകുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

ഡൽഹി കലാപത്തിലെ 52 കൊലപാതകങ്ങളെ കുറിച്ച് പാർലമെന്‍റില്‍ ചർച്ച പോലും നടത്താതെ സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് ഏതറ്റം വരെയും പോകാനാണ് തീരുമാനമെന്നും ഇതര പ്രതിപക്ഷ കക്ഷികളുമായി യോജിച്ചുള്ള പ്രക്ഷോഭങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി സഭയിൽ ഹാജരാകേണ്ട ദിവസങ്ങളിൽ എത്തിയില്ല. ആഭ്യന്തരമന്ത്രിയും ഹാജരായില്ല. സ്‌പീക്കർ സഭയിൽ വരാതെ ഓഫീസിൽ തന്നെ ഇരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ സ്പീക്കറുടെ ഓഫീസിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.