ETV Bharat / state

ദക്ഷിണ കടിച്ചെടുക്കും, ഇളനീരും തേങ്ങയും തല കൊണ്ട് പൊട്ടിക്കും ; കാസര്‍കോട്ടെ 'നവരാത്രിപ്പുലി'കള്‍ - kasargod latest news

അണങ്കൂര്‍, നുള്ളിപ്പാടി, നെല്ലിക്കുന്ന്, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പുലികളാണ് വിജയദശമി നാളിൽ കാസര്‍കോട് നഗരത്തില്‍ ആടിത്തിമര്‍ത്തത്

pulikkali  Kasaragod  navarathri celebration  നവരാത്രി  കാസർകോട് പുലി  പുലിക്കൂട്ടം  പുലികളി  വിജയദശമി  തൃശൂർ  കാസര്‍കോട്  അണങ്കൂര്‍  നുള്ളിപ്പാടി  നെല്ലിക്കുന്ന്  വിദ്യാനഗര്‍  കാസർകോട് വാർത്തകൾ  kasargod latest news  kasaragod navarathri celebration
ഓണത്തിന് മാത്രമല്ല നവരാത്രിക്കും പുലി ഇറങ്ങും, തൃശൂരല്ല ഇത് കാസർകോട്
author img

By

Published : Oct 5, 2022, 10:06 PM IST

കാസർകോട് : ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തെ ഇളക്കിമറിച്ച് പുലിയിറങ്ങുന്നത് നാം കണ്ടിട്ടുണ്ട്. മുഖത്തും ശരീരത്തിലും ചായം തേച്ച് ചുവടുവച്ച് വരുന്ന പുലിക്കൂട്ടം തൃശൂർ നഗരത്തിന് മാത്രമല്ല, കേരളത്തിനാകെ ആഘോഷക്കാഴ്‌ചയാണ്. പക്ഷേ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുലികൾ ഇറങ്ങുന്ന ഒരു സ്ഥലമുണ്ട് കേരളത്തില്‍. കാസർകോട്ടാണ് അങ്ങനെയൊരു മനോഹര കാഴ്‌ചയുള്ളത്. തൃശൂർ കഴിഞ്ഞാൽ ഇത്രയധികം പുലികൾ ഇറങ്ങുന്നതും കാസർകോടാണ്. എന്നാൽ തൃശൂരിലെ പുലികളിൽ നിന്നും ഏറെ വ്യത്യസ്‌തരാണ് കാസർകോട്ടെ പുലി വീരൻമാർ. വയർ മാത്രമല്ല ശരീരം മൊത്തം ഇളക്കുന്ന പുലിക്കൂട്ടമാണ് ഇത്. മലക്കം മറിഞ്ഞ് അഭ്യാസങ്ങൾ കാണിക്കും. വേഷത്തിലും മാറ്റങ്ങൾ ഏറെയുണ്ട്.

ഓണത്തിന് മാത്രമല്ല നവരാത്രിക്കും പുലി ഇറങ്ങും, തൃശൂരല്ല ഇത് കാസർകോട്

തുളുനാടിന് ഇത് വെറുമൊരു ആഘോഷം മാത്രമല്ല. ആചാര അനുഷ്‌ഠാനങ്ങളുടെ ഭാഗം കൂടിയാണ്. നൂറുകണക്കിന് പുലികളാണ് വിജയദശമി നാളിൽ നഗരത്തിൽ ഇറങ്ങിയത്. അണങ്കൂര്‍, നുള്ളിപ്പാടി, നെല്ലിക്കുന്ന്, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ പുലികളാണ് കാസര്‍കോട് നഗരത്തില്‍ ആടിത്തിമര്‍ത്തത്. ദക്ഷിണ നൽകുന്ന പണം കടിച്ചെടുക്കുന്നതും ഇളനീരും തേങ്ങയും തല കൊണ്ട് പൊട്ടിക്കുന്നതും പുലികൾ കൂട്ടത്തോടെ നൃത്തം വയ്ക്കുന്നതും കൗതുക കാഴ്‌ചയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.