ETV Bharat / state

K-Rail Project | കെ-റെയില്‍ പദ്ധതി; കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം - കെ-റെയില്‍ വിരുദ്ധസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു

മുന്‍കൂട്ടി അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. അഞ്ച് കെ-റെയില്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

K-Rail Project Protest  protest in Kasargod  locals protests in nilaswaram  nileswaram protest arrest  കെ-റെയില്‍ പദ്ധതിയില്‍ പ്രതിഷേധം  നീലേശ്വരത്ത് പ്രതിഷേധം  കെ-റെയില്‍ വിരുദ്ധസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു  കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധം
കെ-റെയില്‍ പദ്ധതി; കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം
author img

By

Published : Dec 14, 2021, 5:16 PM IST

കാസർകോട്: നീലേശ്വരത്ത് കെ-റെയില്‍ പദ്ധതിക്കായി കല്ലിടലാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍. മുന്‍കൂട്ടി അറയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത് കല്ലിടാന്‍ എത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്.

നീലേശ്വരം നഗരസഭ 15-ാം വാര്‍ഡ്‌ പള്ളിക്കരയ്‌ക്ക് സമീപമായിരുന്നു പ്രതിഷേധം. അലൈന്‍മെന്‍റ് പ്രകാരം കല്ലിടാനെത്തിയ കെ-റെയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പലയിടത്തും കല്ലിടാനെത്തിയത് വീട്ടുകാര്‍ അറിയാതെയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

കെ-റെയില്‍ പദ്ധതി; കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

എന്നാല്‍ കല്ലിടുന്നത് സംബന്ധിച്ച് അതാത്‌ തദ്ദേശ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധം തുടര്‍ന്നതോടെ നീലേശ്വരം പൊലീസ് ഇടപെട്ട് കെ-റെയില്‍ വിരുദ്ധ സമരസമിതിയെ അഞ്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി. തുടര്‍ന്ന് പൊലീസിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് കല്ലിട്ട ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

Also Read: കെ റെയിൽ സിൽവർ ലൈൻ; വികസനത്തിന് അന്ത്യം കുറിക്കുമെന്ന് വിഡി സതീശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.